പ്രവാസികളായ കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
“പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇന്ന് യാഥാർഥ്യമായിരിക്കുന്നത്. ഏറെ ഉപകാരപ്രദമായ ഈ പദ്ധതിയുടെ സേവനം കേരള പിറവി ദിനം മുതൽ ലഭ്യമാകും. പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന പ്രത്യേക ഇൻഷുറൻസ് പദ്ധതിയാണിത്,” എന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ആദ്യ പ്രവാസി കുടുംബത്തിനുള്ള ഇ-കാർഡ് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ കൈമാറി.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
- വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും ഉള്ള പ്രവാസി മലയാളികൾക്കും കുടുംബാംഗങ്ങൾക്കും അംഗത്വം.
- നോർക്ക പ്രവാസി ഐഡി/സ്റ്റുഡന്റ് ഐഡി/മറ്റ് സംസ്ഥാനങ്ങളിലെ എൻആർകെ ഐഡി ഉള്ളവർക്ക് പദ്ധതി ലഭ്യമാണ്.
- ആരോഗ്യ ഇൻഷുറൻസ്: ₹5 ലക്ഷം
- അപകട ഇൻഷുറൻസ്: ₹10 ലക്ഷം
- ക്യാഷ്‌ലെസ് ചികിത്സ: കേരളത്തിലെ 500-ലധികം ആശുപത്രികളുൾപ്പെടെ രാജ്യത്തെ 16,000 ആശുപത്രികളിൽ.
- ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
- പ്രവാസിയും ജീവിത പങ്കാളിയും 25 വയസ്സിൽ താഴെയുള്ള രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തിനുള്ള വാർഷിക പ്രീമിയം ₹13,275.
- നിലവിലുള്ള അസുഖങ്ങളും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടും.
- പോളിസി എടുത്ത ശേഷം നാട്ടിൽ തിരികെ വരുന്ന പ്രവാസികൾക്കും പദ്ധതി തുടരും.
വിവരങ്ങൾക്ക്
- ഇന്ത്യയിൽ നിന്ന്: 1800 425 3939 (ടോൾ ഫ്രീ)
- വിദേശത്ത് നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം)
