More
    HomeNewsജനപ്രതിനിധികളുടെ പിന്തുണയോടെ കമ്മ്യൂണിറ്റി ഹാൾ; നായർ വെൽഫെയർ അസോസിയേഷന്റെ ദീർഘകാല സ്വപ്നത്തിന് പ്രതീക്ഷയേകി ഓണാഘോഷവേദി

    ജനപ്രതിനിധികളുടെ പിന്തുണയോടെ കമ്മ്യൂണിറ്റി ഹാൾ; നായർ വെൽഫെയർ അസോസിയേഷന്റെ ദീർഘകാല സ്വപ്നത്തിന് പ്രതീക്ഷയേകി ഓണാഘോഷവേദി

    Published on

    ഡോംബിവ്‌ലി നായർ ഫെൽഫെയർ അസോസിയേഷൻ്റെ മുപ്പത്തിഏഴാമത്‌ വാർഷികവും ഓണാഘോഷവും ഞായറാഴ്ച ( 28-09-25) ഭോപ്പർ റോഡിലുള്ള ശ്രീവരദ് സിദ്ധിവിനായക് സേവാ മണ്ഡൽ ഹാളിൽ വിവിധ കലാപരിപാടികളോടെ നടന്നു.

    പ്രമുഖ സാമൂഹ്യപ്രവർത്തക അഡ്വ.പ്രേമാമേനോൻ മുഖ്യാതിഥിയായിരുന്നു, മുൻ മന്ത്രിയും എംഎൽഎയുമായ രവീന്ദ്രചവാൻ , പ്രമുഖ പ്രഭാഷകനും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ.ടി. പി.ശശികുമാർ, എംഎൽഎ രാജേഷ് മോറെ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു .

    പ്രസിഡൻ്റ് കൊണ്ടോത്ത് വേണുഗോപാൽ, ജന:സെക്രട്ടറി മധു ബാലകൃഷ്ണൻ മറ്റു ഭരണ സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

    കേരളത്തിൻ്റെ പരാമ്പരാഗതമായ കൈകൊട്ടിക്കളിയും മറ്റ് ആധുനിക നൃത്തരൂപങ്ങളും നാടൻ പാട്ടും സിനിമാ ഗാനങ്ങളും അവതരിപ്പിച്ചു സമാജം കലാകാരൻമാർ വേദിയിൽ നിറഞ്ഞാടി.

    സ്വാഗത പ്രസംഗത്തിൽ പ്രസിഡൻ്റ് കൊണ്ടോത്ത് വേണുഗോപാൽ സംഘടനയുടെ ചിരകാല അഭിലാഷമായ ഒരു കമ്മ്യൂണിറ്റി ഹാളിനെക്കുറിച്ച് സംസാരിച്ചു. വേദിയിലിരുന്ന ജനപ്രതിനിധികളോട് അതിന് വേണ്ട സഹായവും അഭ്യർത്ഥിച്ചു. രണ്ട് എംഎൽഎ മാരും മറുപടി പ്രസംഗത്തിൽ സർക്കാർ തലത്തിലുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

    പാരമ്പര്യങ്ങളെ വിസ്മരിക്കാതെ അവയെ അനാചാരമെന്ന് പറഞ്ഞ് തള്ളാതെ അവയെ ചേർത്ത് പിടിച്ച് ജീവിക്കേണ്ടതിൻ്റെ ആവശ്യകത അഡ്വ. പ്രേമാമേനോൻ തൻ്റെ പ്രസംഗത്തിൽ ഊന്നി പറഞ്ഞു.

    ഡോ. ടി.പി. ശശികുമാർ, കർമ്മത്തിലും വിശ്വാസത്തിലും ഐതിഹ്യങ്ങളിലും ഊന്നിയ നമ്മുടെ ദൈനംദിന ജീവിതത്തെ നർമ്മരസത്തോടെ നിർവചിച്ച് സദസ്സിന് അറിവും വെളിച്ചവും പകർന്നു. പ്രേക്ഷകർക്ക് ചോദ്യങ്ങൾ ചോദിക്കുവാനും സംശയ ദൂരികരണത്തിനും സമയം നൽകി.

    സാംസ്കാരിക സമ്മേളനത്തിൽ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും, വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും അവർക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.

    പരിപാടിയുടെ ചിട്ടയായ നടത്തിപ്പിന് ഭരണസമിതിയും, ആർട്സ് ആൻ്റ് കൾച്ചറൽ വിങ്ങും നേതൃത്വം നൽകി. നായർ വെൽഫയർ അസോസിയേഷൻ ഡോമ്പിവലിയുടെ വാർഷിക പ്രസിദ്ധീകരണമായ “നിത്യചൈതന്യം” ആഘോഷ വേദിയിൽ വച്ച് അംഗങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞു. വിഭവ സമൃദ്ധമായ ഓണസദ്യയും ഈ ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

    പ്രസിഡൻ്റ് കൊണ്ടോത്ത് വേണുഗോപാൽ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.

    Latest articles

    മഹാരാഷ്ട്രയിൽ ഓണാഘോഷത്തിന് ഒരുങ്ങി വേൾഡ് മലയാളി ഫെഡറേഷൻ; ‘മഹാ പൊന്നോണം’ ആഗസ്റ്റ് 30ന്.

    ഡോംബിവ്‌ലി: വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മഹാ പൊന്നോണം 2026’ ആഗസ്റ്റ്...

    ജയചന്ദ്രനും ജാനകിയമ്മയ്ക്കും ഗാനാർച്ചന; അനുസ്മരണവുമായി ടി.ടി.എഫ്‌.എ.സി

    മുംബൈ: മലയാള ചലച്ചിത്രഗാന രംഗത്തെ അനശ്വര ശബ്ദങ്ങളായിരുന്ന പി. ജയചന്ദ്രന്റെയും എസ്. ജാനകിയുടെയും ഓർമകൾക്ക് ഗാനാർച്ചനയൊരുക്കി ട്രോംബേ ടൗൺഷിപ്പ്...

    ലഹരിക്കെതിരെ സംഗീതത്തിന്റെ തൂഫാൻ; മുംബൈ പ്രതിഭകളുടെ വീഡിയോ ആൽബം ശ്രദ്ധനേടുന്നു

    മുംബൈ: ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് സംഗീതത്തിലൂടെ പിന്തുണയുമായി മുംബൈയിലെ കലാകാരന്മാർ. ആഭ്യന്തരവകുപ്പിന്റെ ലഹരിവിരുദ്ധ സംരംഭമായ ‘ഓപ്പറേഷൻ തൂഫാൻ’ മുന്നോട്ടുവയ്ക്കുന്ന...

    ഡോ. ഉമ്മൻ ഡേവിഡിന് ഐഡിയൽ ടീച്ചർ അവാർഡ്

    ഡോംബിവിലി: വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മയും ആധുനികതയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന അധ്യാപക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖനാണ് ഡോ. ഉമ്മൻ ഡേവിഡ്. ഡോംബിവിലിയിലെ...
    spot_img

    More like this