HomeEntertainmentസ്വരമഞ്ജരി സംഗീതപ്രതിഭ 2025 ജൂനിയർ വിഭാഗത്തിൽ മുംബൈ മലയാളി ഗായിക അനന്യ ദിലീപ് വിജയിയായി

സ്വരമഞ്ജരി സംഗീതപ്രതിഭ 2025 ജൂനിയർ വിഭാഗത്തിൽ മുംബൈ മലയാളി ഗായിക അനന്യ ദിലീപ് വിജയിയായി

Published on

മഹാരാഷ്ട്രയിലും ഗുജറാത്തിലുമുള്ള മലയാളി യുവഗായക പ്രതിഭകളെ കണ്ടെത്താനായി സംഘടിപ്പിച്ച സംഗീതപ്രതിഭ 2025 എന്ന സംഗീതമത്സര പരിപാടിയിൽ ജൂനിയർ വിഭാഗത്തിൽ മുംബൈ മലയാളി ഗായികയായ അനന്യ ദിലീപ് ഒന്നാം സ്ഥാനത്തെത്തി.

ആംചി മുംബൈ കൈരളി ടി വിയിൽ പ്രക്ഷേപണം ചെയ്ത മ്യൂസിക് റിയാലിറ്റി ഷോയിൽ വിജയിയായിരുന്ന അനന്യ ഇതിനകം വിവിധ വേദികളിലായി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കല്യാണിൽ ദിലീപ് ശ്യാമ ദമ്പതികളുടെ മകളാണ് അനന്യ.

സ്വരമഞ്ജരി സംഗീത പ്രതിഭ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ സൗരവ്, സംഹിത, കാർത്തികേയൻ, വിശാഖ് എന്നിവരും ജൂനിയർ വിഭാഗത്തിൽ അനന്യ , പൂജ, നിധി, നിവേദിത, പത്മനാഭൻ, സായിതേജസ്, കൂടാതെ സീനിയർ വിഭാഗത്തിൽ സത്യജിത്, കാർത്തിക, നകുൽ, ദേവിക,ശ്രീഹരി, യാഷ് വാരിയർ, അതിഷ് എന്നിവരും യഥാക്രമം സമ്മാനങ്ങൾ നേടി.

ചലച്ചിത്ര താരം ശ്രീലത നമ്പൂതിരി വിധികർത്താവായിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനായ പി സി നമ്പ്യാർ മുഖ്യാതിഥിയായിരുന്നു. ഗണേഷ് കുമാർ ഏകോപനം നിർവഹിച്ചു.

ഹരിദാസ് നായർ, പി നാരായണൻ, എ കെ ജാഫർ എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാര ചടങ്ങിന് ഗോപിദാസാണ് നേതൃത്വം.

Latest articles

ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഈ...

ബി.കെ.എസ്. ഓണാഘോഷം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ മുംബൈയിൽ

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കേരള-തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

പൻവേലിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ

പൻവേൽ: പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രവും ബാലഗോകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ, സെപ്റ്റംബർ 6...

കല്യാണിൽ ലോക് കല്യാൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

‘ഹർഷം 2026’ — പൂക്കളമത്സരം സെപ്റ്റംബർ 5ന്; ഓണസദ്യയും കലാപരിപാടികളും ഒരുക്കി കല്യാൺ: ലോക് കല്യാൺ മലയാളി അസോസിയേഷൻ (LKMA)...
spot_img

More like this