Homeകല്യാൺ സെൻട്രൽ കൈരളി സമാജം ഓണാഘോഷം സെപ്റ്റംബർ 6ന്; സിനിമാ-ടെലിവിഷൻ താരം അനീഷ് രവി മുഖ്യാതിഥി

കല്യാൺ സെൻട്രൽ കൈരളി സമാജം ഓണാഘോഷം സെപ്റ്റംബർ 6ന്; സിനിമാ-ടെലിവിഷൻ താരം അനീഷ് രവി മുഖ്യാതിഥി

Published on

കല്യാൺ: കല്യാൺ സെൻട്രൽ കൈരളി സമാജത്തിന്റെ (KCKS) നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സെപ്റ്റംബർ 6 ഞായറാഴ്ച സംഘടിപ്പിക്കും. രാവിലെ 9 മണിക്ക് ആഘോഷ പരിപാടികൾക്ക് തിരിതെളിയും. സമാജം പ്രസിഡന്റ് പോൾ പറപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ സിനിമാ-ടെലിവിഷൻ താരം അനീഷ് രവി മുഖ്യാതിഥിയായി പങ്കെടുക്കും.

കെയർ 4 മുംബൈ പ്രസിഡന്റ് എം കെ നവാസ്, ജനറൽ സെക്രട്ടറി പ്രിയ വർഗീസ് കൂടാതെ സാമൂഹിക പ്രവർത്തകൻ സി പി ബാബു, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ, തുടങ്ങിയവർ പങ്കെടുക്കും.

കേരളീയ തനിമയും ഓണത്തിന്റെ പാരമ്പര്യവും ഒത്തുചേർന്ന ആഘോഷത്തിനാണ് സമാജം ഒരുക്കം പൂർത്തിയാക്കുന്നത്. വിവിധ കലാപരിപാടികൾ, വടംവലി ഉൾപ്പെടെയുള്ള ഓണക്കളികൾ, പരമ്പരാഗത ഓണാഘോഷ പരിപാടികൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.

രാവിലെ ആരംഭിക്കുന്ന വേദി പരിപാടികൾ ഉച്ചയ്ക്ക് ഒന്നിന് മുമ്പായി പൂർത്തിയാക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കും.

സമാജത്തിലെ അംഗങ്ങളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തി വിപുലമായ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാളികളുടെ കലാ-സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകരുന്നതിനും കൂട്ടായ്മയുടെ സന്ദേശം ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയാകും ഓണാഘോഷമെന്ന് സംഘാടകർ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

കൃഷ്ണൻ, ജീവിതത്തിന്റെ അർത്ഥം പഠിപ്പിച്ച നിത്യസാന്നിധ്യം!

നെല്ലൻ ജോയി, മുംബൈ :::: “കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന…” "കർമ്മം ചെയ്യുക; ഫലത്തിൽ അവകാശബോധം പുലർത്തരുത്¹ "എന്ന ഗീതാവാക്യം...

റിട്ടയർമെന്റ് ജീവിതം ശാന്തവും സുരക്ഷിതവുമാക്കാം; മുംബൈ മലയാളികൾക്കായി ഗുരുവായൂരിൽ ‘Vedaanta Lotus’

മുംബൈയിലെ പ്രവാസികൾക്ക് നേരിട്ട് അറിയാനും ബുക്ക് ചെയ്യാനും സെപ്റ്റംബർ 4 മുതൽ 8 വരെ അവസരം വിരമിക്കലിന് ശേഷമുള്ള ജീവിതം...

വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് സ്കോളർഷിപ്പ് വിതരണം സെപ്റ്റംബർ 12ന്

മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും; ഹാരിസ് ബീരാൻ എം.പി. മുഖ്യാതിഥി ::: മുംബൈ: വേൾഡ് മലയാളി കൗൺസിൽ (WMC)...

ഗുരുജയന്തിയും ഓണാഘോഷവും സെപ്റ്റംബർ 12ന്; മന്ത്രി എം. ലിജു പങ്കെടുക്കും

എസ്.എൻ.ഡി.പി. യോഗം മുംബൈ-താനെ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ, ശാഖായോഗങ്ങൾ, വനിതാസംഘം, വനിതാസംഘം യൂണിറ്റുകൾ, വൈദിക സമിതി, യൂത്ത് മൂവ്മെന്റ്...
spot_img

More like this