തിരുവനന്തപുരം സ്വദേശി എന്ന് സംശയിക്കുന്ന ജോയ് എന്ന് അറിയപ്പെടുന്ന വിനോദ് കൃഷ്ണൻ നായർ വാടകവീട്ടിൽ മരണമടഞ്ഞ നിലയിൽ മാർച്ച് 8 രാവിലെയാണ് മരിച്ച നിലയിൽ താമസിച്ചിരുന്ന വാടക വീട്ടിൽ കണ്ടെത്തിയത്. 56 വയസ്സായിരുന്നു. സമീപ വാസികളാണ് വിവരം കുർള പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുന്നത്. തുടർന്ന് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഭൗതിക ശരീരം ഘാട്ട് കൂപ്പർ രാജാവാടി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
തയ്യൽ ജോലിയുമായി ബന്ധപ്പെട്ട 20 വർഷമായി മുംബൈയിൽ താമസിച്ചിരുന്ന ജോയ് പ്രദേശവാസികൾക്കെല്ലാം സുപരിചിതനാണ്. കുർള സഞ്ജയ് നഗറിൽ സുന്ദർ ബാഗ് ലൈനിലായിരുന്നു താമസം.
മുംബൈയും നാട്ടിലുമായി ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളെല്ലാം വിഫലമായെന്നാണ് സാമൂഹിക പ്രവർത്തകനായ പി.എൻ മുരളീധരൻ പറയുന്നത് . പ്രാഥമിക അന്വേഷണത്തിൽ സ്വാഭാവിക മരണമാണെന്നാണ് സ്ഥലത്തെ പോലീസ് ഇൻസ്‌പെക്ടർ നമ്രത ഡോംഗ്രെ സ്ഥിരീകരിച്ചത്.
മലയാളി സംഘടനകൾ ഇടപെട്ട് മൃതദേഹം ഏറ്റെടുത്ത് മുംബൈയിൽ തന്നെ സംസ്കരിക്കാനുള്ള നടപടികളാണ് ആലോചിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഇതിന് വേണ്ട നിയമ നടപടി ക്രമങ്ങൾ ഉടനെ പൂർത്തിയാക്കുവാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ.
- പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം
- ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു
- ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി
- കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ
- വീട് ആദ്യ വിദ്യാലയവും, രക്ഷിതാക്കളാണ് ആദ്യ ഗുരുക്കളെന്നും ഡോ.ഉമ്മൻ ഡേവിഡ്