HomeEntertainmentതീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ നവ്യ നായർ- സൗബിൻ ചിത്രം പാതിരാത്രി ഒടിടിയിലേക്ക്

തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ നവ്യ നായർ- സൗബിൻ ചിത്രം പാതിരാത്രി ഒടിടിയിലേക്ക്

Published on

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ‘പാതിരാത്രി.’ മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിനു ശേഷം റത്തീനയുടെ സംവിധാനത്തിലൊരുങ്ങിയ രണ്ടാമത്തെ ചിത്രമാണ് പാതിരാത്രി

ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും അഭിനയിക്കുന്നുണ്ട്. നവ്യ നായർ ആദ്യമായി മുഴുനീള പൊലീസ് വേഷത്തിൽ എത്തിയ ചിത്രം കൂടിയാണിത്.

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഷാജി മാറാട് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം. ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, എഡിറ്റിങ്- ശ്രീജിത്ത് സാരംഗ് എന്നിവർ നിർവഹിച്ചിരിക്കുന്നു.

മനോരമ മാക്സിലൂടെ പാതിരാത്രി ഉടൻ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്.

Latest articles

ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഈ...

ബി.കെ.എസ്. ഓണാഘോഷം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ മുംബൈയിൽ

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കേരള-തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

പൻവേലിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ

പൻവേൽ: പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രവും ബാലഗോകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ, സെപ്റ്റംബർ 6...

കല്യാണിൽ ലോക് കല്യാൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

‘ഹർഷം 2026’ — പൂക്കളമത്സരം സെപ്റ്റംബർ 5ന്; ഓണസദ്യയും കലാപരിപാടികളും ഒരുക്കി കല്യാൺ: ലോക് കല്യാൺ മലയാളി അസോസിയേഷൻ (LKMA)...
spot_img

More like this