ശബരിമലയിൽ സുഖ ദർശനം ലഭിച്ച സന്തോഷത്തിൽ അനുഭവം പങ്കിട്ട് മുംബൈയിൽ നിന്നെത്തിയ അയ്യപ്പ ഭക്തർ. മൊബൈലിൽ പലപ്പോഴും തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന മുന്നറിയിപ്പോടെയാണ് പമ്പയിലും സന്നിധാനത്തും ഏർപ്പെടുത്തിയ സംവിധാനങ്ങളെ ഇവരെല്ലാം പ്രകീർത്തിക്കുന്നത്. കേരള പോലീസ് വരെ പങ്ക് വച്ച ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലും വലിയ പ്രചാരമാണ് നേടുന്നത്.
മുംബൈയിൽ നിന്ന് സന്നിധാനത്ത് എത്തി ദർശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പൻമാരാണ് അനുഭവം വിവരിച്ചത് .
കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ ഭക്തർ ശബരിമലയിലെത്തുന്നത് മുംബൈയിൽ നിന്നാണ്. ഇതര ഭാഷക്കാരടങ്ങുന്ന ലക്ഷക്കണക്കിന് അയ്യപ്പന്മാരാണ് വർഷം തോറും മലയാത്ര നടത്തുന്നത്.
ആദ്യ ദിവസങ്ങളിലെ തിരക്കുകളും തുടർന്ന് ദർശനം ലഭിക്കാതെ മടങ്ങുന്നവരുടെ കണക്കുകളും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിച്ചതോടെ വലിയ ആശങ്കയാണ് ഉയർത്തിയത്. ഇതിനിടെയാണ് മുംബൈയിൽ നിന്ന് സന്നിധാനത്ത് എത്തിയ ഒരു സംഘം അയ്യപ്പ ഭക്തന്മാർ പങ്ക് വച്ച വീഡിയോ ശ്രദ്ധ നേടുന്നത്.
കേരള പോലീസ് വരെ പങ്ക് വച്ച ഇവരുടെ വീഡിയോയിൽ ശബരിമലയിൽ സുഖ ദർശനം ലഭിച്ച അനുഭവങ്ങളാണ് ഇവരെല്ലാം പങ്ക് വച്ചത്.
പമ്പയിലും സന്നിധാനത്തും ഏർപ്പെടുത്തിയ സംവിധാനങ്ങൾ സഹായകമായെന്നും ഇവർ പറയുന്നു
മൊബൈലിൽ പലപ്പോഴും തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഇവർ മുന്നറിയിപ്പ് നൽകി

