More
    HomeNewsവസായ് സനാതന ഹിന്ദു മഹാസമ്മേളനം ജനുവരി 3 ന്

    വസായ് സനാതന ഹിന്ദു മഹാസമ്മേളനം ജനുവരി 3 ന്

    Published on

    spot_img

    വസായ് : ഹിന്ദുമത വിശ്വാസികളെ ബോധവൽക്കരിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് വസായ് സനാതന ഹിന്ദു ധർമ്മ സഭ സംഘടിപ്പിക്കുന്ന വസായ് സനാതന ഹിന്ദു മഹാ സമ്മേളനം 2026 ജനുവരി 3 ന് വസായ് വെസ്റ്റിലുള്ള ശ്രീ ശബരി ഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്നു.

    രാവിലെ ഗണപതി ഹോമത്തോടെ പരിപാടികൾ ആരംഭിക്കും ചെങ്കോട്ട് കോണം ശ്രീരാമദാസാശ്രമം മഠാധിപതി ശക്തി ശാന്താനന്ദ മഹർഷി ഹിന്ദു മത സമ്മേളനം ഉൽഘാടനം ചെയ്യും.

    ചടങ്ങിൽ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി, മഹാകാൽ ബാബ (ഭൈരവ് അഘാഡ ഹരിദ്വാർ) സദാനന്ദ് ബെൻ മഹാരാജ് ജുന അഘാഡ, സംഗമേശാനന്ദ സരസ്വതി, സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി ( ശ്രീ ആഞ്ജനേയാശ്രമം ചെറുകോട്, വണ്ടൂർ, മലപ്പുറം) തുടങ്ങിയ സന്യാസ വര്യൻമാരും ആചാര്യൻമാരും പങ്കെടുക്കും. തുടർന്ന് മാതൃ മഹാസംഗമം നടക്കും ( നാരായണീയം ഗ്രൂപ്പുകളുടെ കൂട്ടായ്മ) മുംബൈ നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും നാരായണീയം ഗ്രൂപ്പുകൾ പങ്കെടുക്കും.

    മുംബൈ നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും ഗുരുസ്വാമിമാരെ ചടങ്ങിൽ ആദരിക്കും. സമ്മേളനത്തിൽ ഇതാദ്യമായി ഗോപൂജയും ഉണ്ടായിരിക്കും. വൈകുന്നേരം സന്യാസി ശ്രേഷ്ഠൻമാരെ ആനയിച്ചു കൊണ്ടുള്ള ഘോഷയാത്ര വസായ് അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേരും. സമാപന സമ്മേളനത്തെ സന്യാസി വര്യൻമാരും ആചാര്യൻമാരും അഭി സംബോധന ചെയ്യും.

    ശബരിമലയുൾപ്പെടെ ഹിന്ദു ക്ഷേത്രങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗരൂകരാകണമെന്ന് വസായ് സനാതന ഹിന്ദു ധർമ്മ സഭ ആഹ്വാനം ചെയ്തു.

    കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങളുടെ നിലനിൽപ്പിന് യുവതലമുറയെ ക്ഷേത്രങ്ങളുമായും ആചാരങ്ങളുമായും അടുപ്പിക്കുന്നതിന് ബാലഗോകുലം പോലുള്ള പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് ഹിന്ദു ധർമ്മ സഭ പ്രസ്താവനയിൽ വ്യക്തമാക്കി.

    പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ചൊവ്വാഴ്ച വൈകുന്നേരം നടക്കുമെന്ന് വസായ് സനാതന ഹിന്ദു ധർമ്മ സഭ അധ്യക്ഷൻ കെ. ബി ഉത്തംകുമാർ അറിയിച്ചു വിശദ വിവരങ്ങൾക്ക് 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം

    Latest articles

    മഹാരാഷ്ട്രയിൽ വീണ്ടും ദുരഭിമാനക്കൊല; കാമുകൻ്റെ മൃതദേഹത്തെ ‘വിവാഹം’ ചെയ്ത് യുവതി

    മഹാരാഷ്ട്രയിലെ നാന്ദേഡിൽ 20 വയസ്സുകാരനായ സക്ഷം ടേറ്റുവിനയാണ് ദാരുണമായി കൊലപ്പെടുത്തിയത്. ജാതിയുടെ പേരിൽ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ടേറ്റുവിനെ...

    അക്ഷരസന്ധ്യാ വേദിയിൽ കാവ്യസാന്ദ്രമായ ഒരു സായാഹ്നം സൃഷ്ടിച്ച് വയലാർ സ്മൃതി അരങ്ങേറി.

    ന്യൂ ബോംബെകേരളീയ സമാജത്തിൻ്റെ സാഹിത്യ ചർച്ചാ വേദിയായ അക്ഷരസന്ധ്യയിൽ വയലാർ സ്മൃതി സംഘടിപ്പിച്ചു. മലയാളത്തിൻ്റെ അനശ്വരനായ കവിയും ഗാനരചയിതാവുമായ...

    ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് മുൻ സെക്രട്ടറി രവീന്ദ്ര പണിക്കർ അന്തരിച്ചു

    നവി മുംബൈ : ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് മുൻ സെക്രട്ടറിയും കൊല്ലം കടവൂർ കുരിപ്പുഴ കുറ്റിക്കാട്ടുവിളയിൽ കുടുംബാംഗവുമായിരുന്ന...

    വസായ് ഹിന്ദുമഹാസമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

    2026 ജനുവരി 3 ന് നടക്കുന്ന വസായ് ഹിന്ദു മഹാസമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘം...
    spot_img

    More like this