കേരളീയ സമാജം (Regd.), ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന നവംബർ മാസ സാഹിത്യസായാഹ്നം ഡിസംബർ 14-ന് നടക്കും. ഡോംബിവ്‌ലി റെയിൽവേ സ്റ്റേഷന് (ഈസ്റ്റ്) സമീപം ബാജിപ്രഭു ചൗക്ക് കേരളീയ സമാജം ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമാജത്തിലെ മുതിർന്ന അംഗം കൂടിയായ എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിന്റെ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവലിനെക്കുറിച്ചുള്ള അവലോകനം, എഴുത്തുകാരനും നിരൂപകനുമായ സന്തോഷ് പല്ലശ്ശന നടത്തും.
പ്രേമൻ ഇല്ലത്ത് സന്നിഹിതനായിരിക്കും. സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും. മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യാസ്വാദകരും ചർച്ചയിൽ പങ്കെടുക്കും.
സുരേഷ് ബാബു K.K – സെക്രട്ടറി, കലാ-സാംസ്കാരിക വിഭാഗം, ജോയ് ഗുരുവായൂർ – കൺവീനർ (സാഹിത്യസായാഹ്നം), ജോയിന്റ് കൺവീനേഴ്‌സ് രമേഷ് വാസു, സുനി സോമരാജൻ, ഗിരിജ ഉദയൻ എന്നിവർ ഏകോപനം നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് 📞 98338 25505 / 77150 57407 / 84519 23616 / 80970 10104

