More
    HomeNewsവസായ് ഫൈൻ ആർട്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

    വസായ് ഫൈൻ ആർട്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

    Published on

    മുംബൈ : കലയും സംസ്കാരവും സംരക്ഷിക്കുന്നതിൽ നിർണായക സംഭാവന നൽകിയവർക്കുള്ള വസായ് ഫൈൻ ആർട്സ് സൊസൈറ്റി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

    യാത്ര–വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന അക്ബർ ട്രാവൽസ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ നാസർ, സ്വീകൻസ് കമ്മ്യൂണിക്കേഷൻസ് സ്ഥാപകൻ രാജീവ് രാജൻ എന്നിവർക്കാണ് ഈ വർഷത്തെ അവാർഡ്. യാത്ര–വിനോദസഞ്ചാരത്തിനുള്ള കരുണ പുരസ്കാരമാണ് അബ്ദുൽ നാസറിന് സമ്മാനിക്കുക. ‘യുവ സംരംഭക പുരസ്കാര’മാണ് രാജീവ് രാജന് ലഭിച്ചത്.

    സൊസൈറ്റിയുടെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം കേരളത്തിലെ വാദ്യ കലാകാരന്മാരായ
    കരിയനൂർ നാരായണൻ നമ്പൂതിരി (തിമില), കോട്ടക്കൽ രവി(മദ്ദളം), ചെറുശ്ശേരി കുട്ടൻ മാരാർ(ചെണ്ട) എന്നിവർക്കാണ്.

    കല, സാഹിത്യം, സംഗീതം, വിനോദസഞ്ചാരം, പരസ്യം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മികച്ച വ്യക്തികളെ കണ്ടെത്തിയാണ് സൊസൈറ്റി ഓരോ വർഷവും അവാർഡ് സമ്മാനിക്കുന്നത്.

    വർഷങ്ങളായി രാജ്യത്തുടനീളം സാംസ്കാരിക പരിപാടികൾക്കും സാമൂഹിക പ്രവർത്തനങ്ങൾക്കും അക്ബർ ഗ്രൂപ്പ് നൽകിയ പിന്തുണ ഏറെ പ്രശംസനീയമാണ്. അതിന്റെ സാരഥിയാണ് അബ്ദുൾ നാസർ. നൂറുകണക്കിന് യുവാക്കളും കുടുംബങ്ങളും ആശ്രയിക്കുന്ന ഒരു പ്രചോദനശക്തിയാണ് നാസർ.

    ഇന്ത്യയിലെ പരസ്യരംഗത്ത് വേറിട്ട നിലപാട് സ്വീകരിച്ച സ്വീകൻസ് കമ്മ്യൂണിക്കേഷൻസ് സ്ഥാപകനായ രാജീവ് രാജൻ ചിന്തയിലും കഠിനാധ്വാനത്തിലും ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയനായ വ്യക്തിയാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.

    കൂടാതെ ഈ വർഷത്തെ വസായി ഫൈൻ ആർട്സ് ആജീവനാന്ത പുരസ്‌കാരം കരിയാനൂർ നാരായണൻ നമ്പൂതിരി (തിമില ), കോട്ടക്കൽ രവി (മദ്ദളം), ചെറുശ്ശേരി കുട്ടൻ മാരാർ (ചെണ്ട), എന്നിവർക്കും നൽകും.

    കേരളത്തിലെ പാരമ്പര്യ മേള കലാരംഗത്ത് വർഷങ്ങളായി തിളങ്ങുന്നവർക്കാണ് ആജീവനാന്തപുരസ്കാരം.

    ഡിസംബർ മൂന്നു മുതൽ ഏഴ് വരെ വസായ് വെസ്റ്റ് ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ നടക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ലൈഫ് ഇൻഷുറൻസ് കോര്പറേഷന് , ന്യൂ ഇന്ത്യ അസ്സുറൻസ് തുടങ്ങിയ കമ്പനികൾ വസായി ഫൈൻ ആർട്സ് ഫെസ്റ്റിവ്സലിന് മുഖ്യ പ്രയോജകർ ആവുന്ന ഈ വർഷത്തെ ഫെസ്റ്റിവലിൽ നൃത്തം, സംഗീതം, പ്രാദേശിക കലാപ്രദർശനം എന്നിവ ഉണ്ടാകും

    Latest articles

    മഹാരാഷ്ട്രയിലെ നാസിക്, പാൽഘർ, ഹിംഗോളി ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു.

    മഹാരാഷ്ട്രയിലെ നാസിക്, പാൽഘർ, ഹിംഗോളി ജില്ലകളിൽ ശനിയാഴ്ച 3.1 മുതൽ 3.6 വരെ തീവ്രതയുള്ള ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി അധികൃതർ...

    ഓപ്പറേഷൻ തൂഫാൻ: രമേശ് ചെന്നിത്തലയ്ക്ക് മുംബൈ മലയാളി സമൂഹത്തിന്റെ ആദരം

    തിരുവനന്തപുരം: കേരളത്തെ ലഹരിമുക്തമാക്കാനും ക്രമസമാധാനം ഉറപ്പാക്കാനുമായി ആഭ്യന്തര വകുപ്പ് വിജയകരമായി നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന മാതൃകാപരമായ...

    ധർമ്മേന്ദ്ര പ്രധാന്റെ രാജി; ഒരു പാറ്റ ഒരു സ്വേച്ഛാധിപതിയെ വീഴ്ത്തിയെന്ന് താക്കറെയുടെ പരിഹാസം

    നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം വിജയം കണ്ടെന്ന് ഉദ്ധവ് താക്കറെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

    ധർമേന്ദ്ര പ്രധാന്റെ രാജി ഉത്തരവാദിത്വമുള്ള ഭരണത്തിന്റെ മുഖം: ഹരികുമാർ മേനോൻ

    മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി പ്രതിപക്ഷം ആഘോഷിക്കേണ്ട വിഷയമല്ലെന്നും, മറിച്ച് ഉത്തരവാദിത്വമുള്ള ഭരണത്തിന്റെ ഉദാഹരണമായി...
    spot_img

    More like this