നവി മുംബൈ ഖോപ്പർകർണ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ബോംബെ കൾച്ചറൽ സെന്റർ 33മത് വാർഷികം നവംബർ 30 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വാഷി സിഡ്കോ എക്സിബിഷൻ സെന്ററിൽ നടക്കുമെന്ന് മാനേജിങ് കമ്മിറ്റി അറിയിച്ചു.
മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്യും. ചലച്ചിത്ര നടൻ പ്രേംകുമാർ (മുൻ കേരള സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാൻ) മുഖ്യാതിഥിയായിരിക്കും.
ഐഡിയ സ്റ്റാർ സിംഗർ സീസൺ 4 വിജയി ജോബി ജോണും, ഐഡിയ സ്റ്റാർ സിംഗർ 8 റണ്ണർ അപ്പ് ഗായിക കൃതികയും സീരിയൽ നടിയും ബിഗ് ബോസ് സീസൺ 2 താരവും ഗായികയുമായ മനീഷ റാണിയും ഗായകൻ ഐസക്കും അണിനിരക്കുന്ന ഗാനസന്ധ്യയും സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും അരങ്ങേറും.
നവി മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് കഴിഞ്ഞ 33 വർഷമായി തുടരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുടെ അടയാളപ്പെടുത്താൻ കൂടിയാകും ഈ വാർഷികാഘോഷം.

