ക്രിസ്മസിനെ വരവേറ്റ് മഹാനഗരം. മുംബൈയിൽ വീടുകളും ആരാധനാലയങ്ങളും പാതയോരങ്ങളും ക്രിസ്മസ് ദീപങ്ങളും നിറങ്ങളുമായി തിളങ്ങുമ്പോൾ, വിദ്യാലയങ്ങളിലും ക്രിസ്മസ്, നവവത്സര ആഘോഷ പരിപാടികളുമായി അധ്യാപകരും വിദ്യാർത്ഥികളും സജീവമാണ്.
മഹാനഗരത്തിലെ വീടുകളും ആരാധനാലയങ്ങളും വിദ്യാലയങ്ങളുമെല്ലാം ക്രിസ്മസ് ദീപങ്ങളും നിറങ്ങളുമായി തിളങ്ങി
മുംബൈയിലെ ഹോളി ഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് സംഘടിപ്പിച്ച ക്രിസ്മസ്, നവവത്സര ആഘോഷ പരിപാടികൾ ശ്രദ്ധേയമായി
വിദ്യാഭ്യാസ രംഗത്ത് അഞ്ചു പതിറ്റാണ്ട് പൂർത്തിയാക്കിയ സ്കൂൾ സ്ഥാപക ഡയറക്ടർ ഡോ ഉമ്മൻ ഡേവിഡ് ക്രിസ്മസ് ആശംസകൾ നേർന്ന് സംസാരിച്ചു.
ജീവിത വിജയത്തിനായി വിദ്യാർഥികൾക്ക് അച്ചടക്കവും വിദ്യാഭ്യാസവും അനിവാര്യമാണെന്ന് ഡോ ഡേവിഡ് പറഞ്ഞു.
ക്രിസ്മസ് ആഘോഷത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കൂടി ആഘോഷമാണ്.
തുടർന്ന് ക്രിസ്മസ് സന്ദേശങ്ങളും കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷരാവിന് തിളക്കമേകി
Watch AMCHI MUMBAI on Saturday 4.30 p.m. for the highlights of Christmas celebrations
