നൂതന സാങ്കേതിക വിദ്യകളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താൻ പഠിക്കണമെന്നും അമിതമായ മൊബൈൽ ഫോൺ ഉപയോഗം പ്രതികരണശേഷിയില്ലാത്തൊരു സമൂഹത്തെയാണ് വാർത്തെടുക്കുന്നതെന്നും, ചിന്തയും പ്രവർത്തിയും യാന്ത്രികമാകാൻ ഇതൊരു കാരണമാണെന്നും
ബിജു പുളിക്കലേടത്ത് ഓർമ്മപ്പെടുത്തി. ഫോണിൽ മിന്നിമറിയുന്ന റീൽസ് ജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനം ആരോഗ്യകരമെല്ലെന്നും ബിജു കൂട്ടിച്ചേർത്തു.
എസ്എൻഡിപി യോഗം അംബർനാഥ് ശാഖാ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷകനായി സംസാരിക്കുകയായിരുന്നു അധ്യാപകനും പ്രഭാഷകനുമായ ബിജു പുളിക്കലേടത്ത്. ഗുരുദർശനത്തിന്റെ കാലിക പ്രസക്തി സദസ്സുമായി സംവദിച്ചാണ് ബിജു തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്രഭാഷണം നടത്തിയത്

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ശ്രീനാരായണ ഗുരുദേവന്റെ ദർശനം പഠിച്ചും പഠിപ്പിച്ചും വരികയും, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി (യുകെ, കാനഡ, ഗൾഫ് രാജ്യങ്ങൾ, ജർമ്മനി, അമേരിക്ക) ഗുരുദർമ്മ പ്രചാരണത്തിൽ സജീവമായി പ്രവർത്തിച്ചുവരികയും ചെയ്യുന്ന അദ്ദേഹം മികച്ച അധ്യാപകനുള്ള പുരസ്‌കാര ജേതാവുമാണ്.

എസ് എൻ ഡി പി യോഗം അംബർനാഥ് ശാഖാ പ്രസിഡന്റ് എം പി അജയകുമാർ തിരക്ക് പിടിച്ച ജീവിത ശൈലി നയിക്കുന്ന നഗര ജീവിതത്തിനിടയില് കുടുംബ സംഗമങ്ങളുടെ പ്രസക്തി ഓർമ്മപ്പെടുത്തി
പ്രദേശത്തെ ഇതര സംഘടനാ പ്രതിനിധികൾ അടക്കം നിരവധി പേർ പങ്കെടുത്തു.
Watch highlights of the event in AMCHI MUMBAI, Saturday 4.30 p.m. in KAIRALI NEWS
