More
    HomeNewsനവി മുംബൈ വിമാനത്താവളം ചരിത്രം സൃഷ്ടിച്ചു! ബെംഗളൂരുവിൽ നിന്നുള്ള ആദ്യ വാണിജ്യ വിമാനം എൻ‌എം‌ഐ‌എയിൽ പറന്നിറങ്ങി

    നവി മുംബൈ വിമാനത്താവളം ചരിത്രം സൃഷ്ടിച്ചു! ബെംഗളൂരുവിൽ നിന്നുള്ള ആദ്യ വാണിജ്യ വിമാനം എൻ‌എം‌ഐ‌എയിൽ പറന്നിറങ്ങി

    Published on

    ഡിസംബർ 25 ന് രാവിലെ 8 മണിക്ക് ബെംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോ വിമാനം പറന്നിറങ്ങിയതോടെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു. മഹാരാഷ്ട്രയുടെ വ്യോമയാന മേഖലയ്ക്ക് സുപ്രധാന നാഴികക്കല്ലായ വിമാനത്താവളം മുംബൈയിലെ പ്രധാന വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും സഹായകമാകും. 2025 ഒക്ടോബർ 8 ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളം തുടക്കത്തിൽ 24 ദിവസേന പുറപ്പെടലുകൾ കൈകാര്യം ചെയ്യാൻ സജ്ജമാണ്.

    പുതുതായി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ യാത്രാ പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കം കുറിക്കുന്നതിന്റെ പ്രതീകമായി, റൺവേയിൽ ആചാരപരമായ ജലപീരങ്കി സല്യൂട്ട് നൽകി ഉദ്ഘാടന യാത്രക്കാരെ സ്വീകരിച്ചു.

    ഏകദേശം മൂന്ന് പതിറ്റാണ്ടുകൾ നീണ്ടു നിന്ന ദീർഘവും സങ്കീർണ്ണവുമായ വികസന യാത്രയ്ക്ക് ശേഷമാണ് പദ്ധതി സാക്ഷാത്ക്കരമാകുന്നത്.

    അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ എത്തി ഒരുക്കങ്ങൾ നിരീക്ഷിച്ചു. സിഡ്‌കോയും അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡും തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് എൻ‌എം‌ഐ‌എ വികസിപ്പിച്ചിരിക്കുന്നത്, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് ഗണ്യമായി ലഘൂകരിക്കുമെന്നാണ് പ്രതീക്ഷ.

    പ്രവർത്തനോദ്ഘാടനം ആഘോഷിക്കുന്നതിനായി, സർവീസുകൾ ആരംഭിക്കുന്നതിന്റെ തലേന്ന് 1,515 ഡ്രോണുകൾ ഉൾപ്പെടുന്ന ഒരു മനോഹരമായ ഡ്രോൺ ലേസർ ഷോയും സംഘടിപ്പിച്ചു.

    Latest articles

    മലയാളം മിഷൻ പഠനോത്സവവും സമാന്തര പരീക്ഷയും ജനുവരി 4 ന്

    2026 ജനുവരി 4ന് മുംബൈ ചാപ്റ്ററിലെ പന്ത്രണ്ട് മേഖലകളിൽ ഏഴ് പരീക്ഷ കേന്ദ്രങ്ങളിലായി നടത്തുന്ന പഠനോത്സവത്തിൽ 244 കുട്ടികളും...

    പതിവ് മുടക്കാതെ വൃദ്ധസദനത്തിൽ പുതുവത്സരം ആഘോഷിച്ച് ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം

    തലോജ:സമൂഹത്തിലെ ആശ്രയരഹിതരും നിരാലംബരുമായ മനുഷ്യരുടെ ക്ഷേമത്തിനായി മൂന്നു പതിറ്റാണ്ടായി സേവന പ്രവർത്തനങ്ങൾ തുടരുന്ന താനയിലെ ഹിൽ ഗാർഡൻ അയ്യപ്പ...

    പുതുവർഷത്തിൽ മലയാളത്തിന്റെ മധുരം: ദഹിസർ മലയാളി സമാജത്തിൽ മലയാള ഭാഷാ ക്ലാസുകൾ ആരംഭിക്കുന്നു

    മുംബൈ: പുതുവർഷത്തെ ഭാഷാസാംസ്‌കാരിക ഉണർവോടെ വരവേൽക്കുന്നതിനായി, ദഹിസർ മലയാളി സമാജം മലയാള ഭാഷാ പഠന ക്ലാസുകൾ പുനരാരംഭിക്കുന്നതായി അറിയിച്ചു. കേരളത്തിന്റെ...

    മുംബൈ ഭാണ്ഡൂപ്പിൽ ദാരുണ അപകടം: കാൽനടയാത്രക്കാർക്ക് മേൽ ബെസ്റ്റ് ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു

    മുംബൈയിലെ ഭാണ്ഡൂപ്പ് റെയിൽവേ സ്റ്റേഷനു സമീപം തിങ്കളാഴ്ച രാത്രി നടന്ന ദാരുണമായ അപകടത്തിൽ നാല് കാൽനടയാത്രക്കാർ മരണപ്പെടുകയും ഒമ്പത്...
    spot_img

    More like this