അഗ്നിധ്വനി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മ്യൂസിക് ആൽബം ‘ചാരുലതേ’ സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കുകയാണ്. പ്രണയത്തിന്റെ സുന്ദരമായ ഭാവങ്ങൾ സംഗീതത്തിലൂടെ അവതരിപ്പിക്കുന്ന ഈ ആൽബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പ്രശസ്ത ഗാനരചയിതാവ് പയ്യമ്പറ ജയകുമാർ എഴുതിയ ഹൃദയസ്പർശിയായ വരികൾക്ക് ഈണവും ആലാപനവും നിർവഹിച്ചിരിക്കുന്നത് സുനിൽ കുമാർ മേനോനാണ്. മൃദുലമായ സംഗീതവും ആത്മാവിനെ തൊടുന്ന ആലാപനവും ‘ചാരുലതേ’യെ വ്യത്യസ്തമായ ഒരു പ്രണയാനുഭവമാക്കുന്നു.
വിജു താമ്പേയും രാജു നകാഷെയും ഒരുക്കിയ പശ്ചാത്തല സംഗീതം ഗാനത്തിന്റെ ഭാവസമ്പന്നത ഇരട്ടിപ്പിക്കുമ്പോൾ, ജോൺ സിങ്ങിന്റെ മനോഹരമായ ചിത്രസംയോജനം ദൃശ്യസൗന്ദര്യത്തിന് പുതിയ ഉയരം നൽകുന്നു.
രവീന്ദ്ര കാരാട്ട് സന്നിവേശിപ്പിച്ച ഈ പ്രണയഗാനം, സംഗീതപ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. സാമൂഹ്യമാധ്യമങ്ങളിലടക്കം ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞ ‘ചാരുലതേ’, അഗ്നിധ്വനിയുടെ സംഗീതയാത്രയിലെ മറ്റൊരു ശ്രദ്ധേയ സൃഷ്ടിയായി മാറുകയാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
