മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് രാവിലെ ആരംഭിച്ചു. 9 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള മുംബൈ പോരാട്ടത്തിലേക്കാണ് എല്ലാ കണ്ണുകളും. മുംബൈയിൽ വിവിധ വാർഡുകളിലായി ആദ്യം വോട്ട് ചെയ്യാനെത്തിയവരിൽ പ്രമുഖരും ബോളിവുഡ് താരങ്ങളും
താനെയിൽ പതിവ് മുടക്കാതെ സ്ഥാനാർഥി കൂടിയായ ശശികുമാർ നായർ ആദ്യമെത്തിയാണ് ഇക്കുറിയും വോട്ട് രേഖപ്പെടുത്തിയത്
മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലായി പോളിംഗ് പുരോഗമിക്കുന്നു, മൂന്നര കോടിയോളം വോട്ടർമാർ 15,931 സ്ഥാനാർത്ഥികളെ ഇന്ന് തീരുമാനിക്കും. രാവിലെ 7 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു, 2022 ലെ ശിവസേനയുടെ പിളർപ്പിനു ശേഷമുള്ള ആദ്യത്തെ ബിഎംസി തിരഞ്ഞെടുപ്പ് കൂടിയാണിത്. രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷന്റെ നിയന്ത്രണത്തിനായി ബിജെപി നയിക്കുന്ന മഹായുതിയും വീണ്ടും ഒന്നിച്ച താക്കറെ ബന്ധുക്കളും ഏറ്റുമുട്ടുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ മുംബൈയിലെ തെരഞ്ഞെടുപ്പിലാണ്
നഗരത്തിലുടനീളം 25,000 ൽ അധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
രാവിലെ മുതൽ വോട്ട് ചെയ്യാനെത്തിയവരിൽ പ്രമുഖരും ബോളിവുഡ് താരങ്ങളും
893 വാർഡുകളിലായി 2,869 സീറ്റുകളിലേക്കുള്ള പോളിംഗ് രാവിലെ 7.30 ന് കനത്ത സുരക്ഷയിൽ ആരംഭിച്ചു, വൈകുന്നേരം 5.30 വരെ തുടരും.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
