നവി മുംബൈ:
മഹാരാഷ്ട്ര മലയാളി ക്രിസ്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവി മുംബൈയിലെ വിവിധ എപ്പിസ്‌കോപ്പൽ സഭകളുടെ സഹകരണത്തോടെ ക്രിസ്മസ് കരോൾ സർവീസും പുതുവത്സരാഘോഷവും ജനുവരി 14 ബുധനാഴ്ച വൈകുന്നേരം വാശി സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ നടന്നു.
അഞ്ച് ഇടവകകളിൽ നിന്നുള്ള ഗായക സംഘങ്ങൾ കരോൾ ഗാനങ്ങൾ ആലപിച്ച ചടങ്ങിൽ മാർത്തോമാ സഭയുടെ വിങ്‌സ് ബാൻഡ് അവതരിപ്പിച്ച ഗാനങ്ങൾ പ്രത്യേക ആകർഷണമായി. ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിലാണ് പരിപാടികൾ അരങ്ങേറിയത്.

മാർത്തോമാ സഭ മുംബൈ ഭദ്രാസനാധിപനും അസോസിയേഷൻ ചെയർമാനുമായ അഭിവന്ദ്യ ജോസഫ് മാർ ഇവാനിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷം വഹിച്ചു. സി.എൻ.ഐ ബിഷപ്പ് പ്രഭു ഡി. ജെബാമണിയും പ്രൊഫ. റെവ. ഡോ. ആംഗേല ബെർലിസും ആശംസകൾ നേർന്ന് സംസാരിച്ചു.

ഫാ. ജേക്കബ് പൊറത്തൂർ, റെവ. ജോർജ് ജോൺ, റെവ. തോമസ് കെ. ജേക്കബ്, റെജി സാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സഭകളിൽ നിന്നുള്ള പട്ടക്കാരും വിശ്വാസികളും പരിപാടിയിൽ സന്നിഹിതരായി.
അസോസിയേഷൻ അഡ്ഹോക് കമ്മിറ്റി സെക്രട്ടറി അഡ്വ. പി. പി. വർഗീസും ട്രഷറർ എ. ടി. റോയുമാണ് സംഘാടന ചുമതലകൾ നിർവഹിച്ചത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
