മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ കലാഗുരുകുലം നിർമ്മിച്ച ഗുരുദേവ സന്ദേശ ഗാനങ്ങളുടെ പ്രകാശനം നടന്നു.
കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച അഞ്ച് ഗുരുദേവ സന്ദേശ ഗാനങ്ങളുടെ പ്രകാശനം മലയാള സിനിമ നടൻ പത്മശ്രീ മധുവിന്റെ കണ്ണമൂലയിലുള്ള വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ശിവഗിരി മഠത്തിന്റെ തിരുവനതപുരം ശ്രീനാരായണ വിശ്വ സാംസ്‌കാരിക ഭവൻ സെക്രട്ടറി ശ്രീമദ് ശങ്കരാനന്ദ സ്വാമി,നടൻ ജഗദിഷ്, ഗായിക മധുശ്രീ നാരായണൻ,ഗായകൻ കലേഷ് കരുണാകരൻ,എസ്സ്.എൻ.ഡി.പി.യോഗം മുംബൈ താനെ യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി മധുവിന് നൽകി ഉദയ സൂര്യൻ എന്ന ആൽബം പ്രകാശനം നിർവഹിച്ചു.
ഗായകരായ മധു ബാലകൃഷ്ണൻ, സുദീപ് കുമാർ ,മധുശ്രീ നാരായണൻ, ദിലിപ് കുമാർ, കലേഷ് കരുണാകരൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സംഗീത സംവിധാനം നിർവഹിച്ചത് കെ രാഘവൻ മാഷിന്റെ ശിഷ്യനായ എ എം ദിലീപ് കുമാർ,ആഖ്യാതാവ് യതീന്ദ്രൻ മാഷ്. “സ്നേഹസൂര്യൻ” ആൽബത്തിൻ്റെ സമർപ്പണം ശിവഗിരി മഹാസമാധിമന്ദിരത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഖജാൻജി ശ്രീമദ് ശാരദാനന്ദ സാമിയും അരുവിപ്പുറം മഠത്തിൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികളും നടത്തി. ആൽബത്തിന്റെ ആദ്യപ്രതി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറി.നൃത്ത സംഗീത വാദ്യ വിദ്യാലയമായ കണ്ണൂർ കലാഗുരുകുലം സ്ഥാപകനായ എ.കെ.പ്രദീപ് കുമാറാണ് ഗുരുദേവ സന്ദേശഗാന ആൽബം നിർമിച്ചത്.