മുംബൈ AIKMCC ധാരാവി ഏരിയ കമ്മിറ്റി റഹ്മത്ത് ഹോട്ടൽ ഹാളിൽ വെച്ച് ഇഫ്താർ സംഗമം നടത്തി. എഐകെഎംസിസി നാഷണൽ വൈസ് പ്രസിഡന്റ് വി കെ സൈനുദ്ദീൻ അധ്യക്ഷം വഹിച്ചു. എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് ജനറൽ സെക്രട്ടറി കെ പി അബ്ദുൽ ഗഫൂർ ഇഫ്‌താർ സംഗമം ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് അസീസ് മണിയൂർ റംസാൻ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ട്രഷറർ പി എം ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി. അസീം മൗലവി പ്രാത്ഥനയ്ക്ക് നേതൃത്വം നൽകി. സെക്രട്ടറി മുസ്തഫ കുംബോൾ, മുംബൈ ജില്ലാ ജനറൽ സെക്രട്ടറി ഷംനാസ് പോക്കർ, എഐ കെഎംസിസി മുംബൈ ജില്ലാ സെക്രട്ടറി ഷൌകത്ത് വാടാല, എഐകെഎംസിസി ഡോൺഗ്രി ഏരിയ ജനറൽ സെക്രട്ടറി ഹനീഫ് കുബനൂർ,തുടങ്ങിയവർ പ്രസംഗിച്ചു. ഫാറുക്ക് പടിക്കൽ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഇഫ്‌താർ സംഗമത്തിൽ നുറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു