More
    Homeമഹാരാഷ്ട്രയിൽ മലയാള ഭാഷയും സമാജങ്ങളും കലഹരണപ്പെടുന്ന കാലം വിദൂരമല്ല; പ്രതികരിച്ച് മുംബൈ മലയാളികൾ

    മഹാരാഷ്ട്രയിൽ മലയാള ഭാഷയും സമാജങ്ങളും കലഹരണപ്പെടുന്ന കാലം വിദൂരമല്ല; പ്രതികരിച്ച് മുംബൈ മലയാളികൾ

    Array

    Published on

    spot_img

    കഴിഞ്ഞ കുറെ വർഷങ്ങളുടെ കണക്കെടുത്താൽ മുംബൈയിലെയും പ്രാന്ത പ്രദേശങ്ങളിലെയും മലയാളി സമാജങ്ങളിൽ അംഗങ്ങളുടെ സാന്നിധ്യം കുറഞ്ഞു വരികയും അതെ സമയം കൂടുതൽ പേർ പുതിയതായി രൂപം കൊടുക്കുന്ന ഇതര മലയാളി സംഘടനകളിക്ക് ചേക്കേറുന്ന പ്രവണതയുമാണ് കണ്ടു വരുന്നത്. മുംബൈയിലെ മലയാളി സമാജങ്ങളിൽ ഭൂരിഭാഗവും നിർജീവമാകുമ്പോൾ മറുഭാഗത്ത് പ്രാദേശിക സമുദായ ആത്മീയ സംഘടനകൾ സജീവമാകുന്ന കാഴ്ചക്കാണ് നഗരം സാക്ഷ്യം വഹിക്കുന്നത്. നഗരത്തിലെ മലയാളി സമൂഹം ജാതി, പ്രാദേശികം, വിശ്വാസം എന്നിങ്ങനെ വിഘടിച്ച് പ്രവർത്തിച്ചു കൊണ്ടാണ് ചുരുങ്ങി കൊണ്ടിരിക്കുന്നത്.

    ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെയും അവരുടെ വിജയ സാധ്യതകളും ദൈനംദിനം ചർച്ച ചെയ്യുന്ന ശരാശരി മലയാളി പലപ്പോഴും മഹാരാഷ്ട്രയിലെ സ്വന്തം മണ്ഡലത്തിൽ ആരൊക്കെ മത്സരിക്കുന്നുവെന്ന് പോലും അറിയാൻ മിനക്കെടാറില്ല. നഗരത്തിൽ ഒരു വോട്ട് ബാങ്ക് പോലുമാകാൻ കഴിയാത്ത മലയാളി സമൂഹത്തെ ഓണാഘോഷ പരിപാടികളിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്ന പ്രാദേശിക നേതാക്കൾ സദ്യയുടെ രുചിക്കപ്പുറം ഗൗനിക്കാറുമില്ല.

    മലയാളി സമാജങ്ങളുടെ പ്രവർത്തന മേഖലയിലേക്ക് പുതിയ തലമുറയും കടന്നു വരാൻ മടിക്കുകയാണ്. ഇതോടെ പൂർവ്വികർ കെട്ടിപ്പടുത്ത സമാജങ്ങളിൽ ഭൂരിഭാഗവും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് ബോംബെ കേരളീയ സമിതിയിലെ മുതിർന്ന അംഗമായ ടി ജി വർഗീസ് പറയുന്നു

    മിക്കവാറും മലയാളി സമാജങ്ങളെ നയിക്കുന്നത് മുതിർന്ന നേതാക്കൾ തന്നെയാണ്. ഇവരുടെ ആശയങ്ങളോടും പ്രവർത്തന രീതികളോടും പൊരുത്തപ്പെടാൻ പലപ്പോഴും യുവ തലമുറക്ക് കഴിയാതെ വരുന്നതും ഒരു കാരണമായി ടി പി ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു . പുതിയ കുട്ടികൾ വീടുകളിൽ പോലും മലയാളം പറയാൻ മടിക്കുന്നത് ഭാഷ നേരിടുന്ന വലിയ വെല്ലുവിളിയാകുമെന്നും ടി പി സൂചിപ്പിച്ചു

    മുംബൈയിൽ ജനിച്ചു വളർന്ന കുട്ടികൾ ക്രിയാത്മകമായി സമയം ചിലവിടാൻ കൂടുതൽ താല്പര്യം കാട്ടുന്നവരാണെന്നാണ് ഉഷ പറയുന്നത്. പഠനത്തിനും കരിയർ സംബന്ധമായ കാര്യങ്ങൾക്കും മുൻഗണന നൽകുമ്പോൾ പലപ്പോഴും പൊതു പ്രവർത്തനങ്ങൾക്ക് സമയം കിട്ടാതെ വരുന്നു.

    തൊഴിൽ സംസ്കാരത്തിൽ വന്ന മാറ്റങ്ങളും സമാജം പ്രവർത്തനങ്ങളെ വിപരീതമായി ബാധിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണൻ പറയുന്നു

    സമാജങ്ങളിൽ താല്പര്യം കുറയുന്നത് പ്രകടമായി തുടങ്ങിയെന്നാണ് 72 വർഷം പിന്നിട്ട മുംബൈയിലെ ആദ്യ കാല സമാജങ്ങളിൽ ഒന്നായ ബോംബെ കേരളീയ സമിതിയുടെ പ്രസിഡന്റ് അഡ്വ പത്മ ദിവാകരൻ പറയുന്നു.

    ആത്മീയ കൂട്ടായ്മകൾ കൂടി വരുന്നതും പരമ്പരാഗത സമാജങ്ങളെ വിപരീതമായി ബാധിച്ചിട്ടുണ്ടെന്നാണ് എൽ എൻ വേണുഗോപാൽ പറയുന്നത്

    പുതിയ തലമുറക്ക് അർഹിക്കുന്ന അവസരങ്ങൾ നൽകിയാൽ കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് ബി കെ എസ് ജനറൽ സെക്രട്ടറി രാഖി സുനിൽ വ്യക്തമാക്കി

    യുവ തലമുറയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കുവാൻ അവസരം കൊടുക്കുന്നില്ലെന്നും ആസ്തികൾ കെട്ടിപ്പിടിച്ചിരിക്കുന്ന മാടമ്പിമാരാണ് ഇതിന് തടസ്സം നിൽക്കുന്നതെന്നും പൂനെയിലെ സാമൂഹിക പ്രവർത്തകൻ രമേശ് അമ്പലപ്പുഴ പറഞ്ഞു. ഭൂരിപക്ഷം സ്ഥലത്തും ഇതുതന്നെയാണ് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ജീവിത നിലവാരം ഉയർന്നതും വെട്ടിപ്പിടിക്കാനുള്ള മത്സരബുദ്ധികൾക്കുമിടയിൽ മലയാളി കൂട്ടായ്മകൾക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്നാണ് ബദ്‌ലാപൂർ മലയാളി സമാജം ഭാരവാഹി സുരേഷ് കുമാർ വാദിക്കുന്നത്സുരേഷ് കുമാറിന്റെ വാദം. മാതൃ ഭാഷ നിലനിർത്താനുള്ള ശ്രമങ്ങൾ വീട്ടിൽ നിന്ന് തുടങ്ങണമെന്നും പിന്നീടത് സംഘടനകൾ സാംസ്കാരിക പരിപാടികളിലൂടെ പരിപോഷിപ്പിക്കണമെന്നും സുരേഷ് നിർദ്ദേശിച്ചു.

    കോടിക്കണക്കിന് ആസ്തിയുള്ള ചില പഴയകാല സമാജങ്ങൾ വ്യക്തി താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്ന വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ടെന്നും കോടികൾ വിലമതിക്കുന്ന ഓഫീസുകൾ വിറ്റു തുലച്ചതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സുരേഷ് കുമാർ വെളിപ്പെടുത്തി .

    ടെലിവിഷനും മൊബൈൽ ഫോണുകളും സമൂഹ മാധ്യങ്ങളും ജീവിതത്തിൽ അവിഭാജ്യ ഘടകമായതോടെ സമാജങ്ങളിൽ പോയി സമയം ചിലവിടാൻ ആളില്ലാതായെന്നാണ് മുതിർന്ന സമാജം പ്രവർത്തകൻ പാപ്പച്ചൻ അഭിപ്രായപ്പെട്ടത്

    എന്നാൽ സമാജങ്ങളിൽ മാത്രമല്ല ആത്മീയ സംഘടനകളും നേരിടുന്ന പ്രതിസന്ധിയാണ് വിഘടന സ്വഭാവമെന്നും അധികാരത്തിന് വേണ്ടി പുതിയ സംഘടനകൾ തട്ടിക്കൂട്ടുന്ന പ്രവണതയാണ് ഇതിന് കാരണമെന്നും സാമൂഹിക പ്രവർത്തകനായ പി കെ ലാലി പറഞ്ഞു. ഉല്ലാസ നഗർ ഭാഗത്ത് ചില മലയാളി ക്ഷേത്രങ്ങൾ അടച്ചു പൂട്ടിയ നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

    പുതിയ തലമുറ മുന്നോട്ട് വരാത്തതിന് പ്രധാന കാരണം ഇപ്പോഴും മുതിർന്ന അംഗങ്ങൾ കസേര ഒഴിഞ്ഞു കൊടുക്കാൻ വിമുഖത കാട്ടുന്നതാണെന്നാണ് മുരളി തകഴി പറയുന്നത്. വീട്ടിൽ മാതാപിതാക്കൾ കുട്ടികളെ സമാജത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുക്കാനും മിനക്കെടാറില്ല. വീട്ടിൽ പോലും മലയാളം സംസാരിക്കാതെ കുട്ടികൾ സ്വാഭാവികമായി മാതൃഭാഷയിൽ നിന്നും അകന്നുപോകുന്നുവെന്നും മുരളി പറഞ്ഞു

    മുംബൈയിലെ മലയാളി സമാജങ്ങളുടെ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവരും സാമൂഹിക പ്രവർത്തകരും ഉറക്കെ ചിന്തിക്കേണ്ട വിഷയങ്ങളാണ് ഉയർന്ന് കേട്ടത്

    Also Read : കാലത്തിനൊത്ത് മാറാൻ കഴിയാത്തതാണ് മുംബൈ മലയാളി സമാജങ്ങൾ നേരിടുന്ന വെല്ലുവിളിയെന്ന് പ്രതാപ് നായർ

    Latest articles

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....

    കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം

    കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി...
    spot_img

    More like this

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....