More
    Homeനവി മുംബൈ വിമാനത്താവളത്തിന് സമീപം വാഹനാപകടം; തൃശ്ശൂർ സ്വദേശി രാജീവ് കുട്ടപ്പൻ മരിച്ചു

    നവി മുംബൈ വിമാനത്താവളത്തിന് സമീപം വാഹനാപകടം; തൃശ്ശൂർ സ്വദേശി രാജീവ് കുട്ടപ്പൻ മരിച്ചു

    Published on

    നവി മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. തൃശ്ശൂർ ലാലൂർ സ്വദേശിയും പൻവേലിൽ കഴിഞ്ഞ 35 വർഷമായി ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് നടത്തി വരികയുമായിരുന്ന പുളിപ്പറമ്പിൽ രാജീവ് കുട്ടപ്പൻ ആണ് മരിച്ചത്. 54 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം.

    പൻവേൽ സെക്ടർ 12, റോഡ് നമ്പർ 11-ലെ ഹരി ഭവൻ അപ്പാർട്ട്മെന്റിലായിരുന്നു രാജീവ് കുട്ടപ്പൻ താമസിച്ചിരുന്നത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    അപകടവിവരമറിഞ്ഞ ഉടൻ കേരള കൾച്ചറൽ സൊസൈറ്റി (KCS) ഭാരവാഹികൾ പൻവേൽ സർക്കാർ ആശുപത്രിയിലെത്തി പൊലീസ് നടപടികൾ ഏകോപിപ്പിക്കുകയും നിയമനടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകുകയും ചെയ്തു.

    പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ജൂൺ 28-ന് വിമാന മാർഗം കൊച്ചി വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് കേരള സർക്കാരിന്റെ നോർക്ക (NORKA) ആംബുലൻസിൽ സ്വദേശമായ തൃശ്ശൂരിലേക്ക് കൊണ്ടുപോകും.

    മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് കെ.സി.എസ് പ്രസിഡന്റ് മനോജ് കുമാർ എം. എസ്., സെക്രട്ടറി മുരളി കെ. നായർ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു. മുംബൈയിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളും ആശുപത്രിയിലും തുടർനടപടികളിലും സഹകരണം നൽകി.

    മുംബൈയിലെ മലയാളി സമൂഹത്തിന് ഏറെ പരിചിതനായിരുന്ന രാജീവ് കുട്ടപ്പന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും സാമൂഹിക പ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും.AMCHI MUMBAI | Every Saturday | 4:30 PM | Kairali News

    Latest articles

    കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ കെ.സി.എ ഡോംബിവിലിയുടെ മാതൃകാപരമായ കാരുണ്യ പ്രവർത്തനം.

    കേരള കത്തോലിക്ക അസോസിയേഷൻ (KCA) ഡോംബിവിലി യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോംബിവിലിയിലെ ജില്ലാ പരിഷദ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്...

    ജൂലൈ ഗൃഹസന്ദർശനമാസം: മാതൃഭാഷയുടെ മധുരം ഓരോ മലയാളി വീട്ടിലേക്കും; പ്രവേശനോത്സവം ഓഗസ്റ്റ് 9ന്

    മുംബൈ: പ്രവാസി മലയാളികളുടെ പുതിയ തലമുറയ്ക്ക് മാതൃഭാഷയും കേരളത്തിന്റെ സംസ്കാരവും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച...

    ശിവസേന കല്യാൺ ലോകസഭ മണ്ഡലം ന്യൂനപക്ഷ വിഭാഗം പ്രസിഡന്റായി പോളി ജേക്കബ് വീണ്ടും

    മുംബൈ: ശിവസേന കല്യാൺ ലോകസഭ മണ്ഡലത്തിന്റെ ന്യൂനപക്ഷ (ക്രിസ്ത്യൻ കമ്മ്യൂണിറ്റി) വിഭാഗം പ്രസിഡന്റായി പോളി ജേക്കബിനെ വീണ്ടും നിയമിച്ചു. താനെ...

    പ്രതിഭാപലായനം: രാജ്യത്തിന്റെ വികസനത്തെ നേരിട്ട് ബാധിക്കുന്ന ദേശീയ വെല്ലുവിളി – ഡോ. സുരേഷ് കുമാർ മധുസൂദനൻ

    ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഭകൾ വിദേശരാജ്യങ്ങളിലേക്ക് ഒഴുകിപ്പോകുന്നത് രാജ്യത്തിന്റെ വികസനത്തെ നേരിട്ട് ബാധിക്കുന്ന ദേശീയ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് മാനവവിഭവശേഷി...
    spot_img

    More like this