More
    Homeഐസിസിഎ–ദാദാസാഹിബ് ഫാൽക്കെ ഇന്ത്യൻ ടെലിവിഷൻ അവാർഡ് 2026: ഇന്ത്യൻ ഡെഫ് ക്രിക്കറ്റ് താരം സുധീഷ് നായർക്ക്...

    ഐസിസിഎ–ദാദാസാഹിബ് ഫാൽക്കെ ഇന്ത്യൻ ടെലിവിഷൻ അവാർഡ് 2026: ഇന്ത്യൻ ഡെഫ് ക്രിക്കറ്റ് താരം സുധീഷ് നായർക്ക് ആദരം

    Published on

    മുംബൈ: ഐസിസിഎ (International Content Creator Award) & ദാദാസാഹിബ് ഫാൽക്കെ ഇന്ത്യൻ ടെലിവിഷൻ അവാർഡ് 2026 ചടങ്ങിൽ ഇന്ത്യൻ ബധിര ക്രിക്കറ്റ് താരം സുധീഷ് നായർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. മുംബൈയിലെ സഹാറ സ്റ്റാർ ഹോട്ടലിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർക്കൊപ്പം നാസിക് മലയാളി കായികതാരമായ സുധീഷ് നായരുടെ സാന്നിധ്യവും ശ്രദ്ധേയമായി.

    ഇന്ത്യൻ ബധിര ക്രിക്കറ്റ് ടീമിന്റെ ശ്രദ്ധേയ താരമായ സുധീഷ് നായരെ സംഘാടകർ വേദിയിൽ ആദരിക്കുകയും കായിക നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു. ചടങ്ങിൽ സ്നേഹോപഹാരവും മൊമെന്റോയും നൽകി ആദരിച്ചു.

    പ്രതിസന്ധികളെ അതിജീവിച്ച് ദേശീയതലത്തിൽ മികവ് തെളിയിച്ച അദ്ദേഹത്തിന്റെ ജീവിതയാത്ര യുവതലമുറയ്ക്ക് പ്രചോദനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, വിനോദ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കലാ–മാധ്യമ മേഖലയിലെ മികവുറ്റ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനൊപ്പം സമൂഹത്തിന് മാതൃകയായ വ്യക്തികളെയും അംഗീകരിക്കുന്ന വേദിയായി ചടങ്ങ് മാറി.

    വിശിഷ്ടാതിഥിയായി ലഭിച്ച ആദരവിന് സംഘാടകർക്ക് നന്ദി അറിയിച്ച സുധീഷ് നായർ, ഇത്തരം അംഗീകാരങ്ങൾ ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണെന്ന് പറഞ്ഞു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും. AMCHI MUMBAI | Every Saturday | 4:30 PM | Kairali News

    Latest articles

    ആർഎസ്എസ് ശതാബ്ദി: നവി മുംബൈയിൽ മലയാളി കുടുംബ സംഗമം ശ്രദ്ധേയമായി

    നവി മുംബൈ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭാരതി നവി മുംബൈയുടെ ആഭിമുഖ്യത്തിൽ...

    ഖാർഘർ കേരള സമാജത്തിൽ ചുമർചിത്രത്തിന് മിഴിതുറന്നു

    ഖാർഘർ: ഖാർഘർ കേരള സമാജം ഓഫീസിന് മുന്നിൽ ഒരുക്കിയ കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ചുമർചിത്രത്തിന്റെ മിഴിതുറക്കൽ ചടങ്ങ്...

    രാജീവ് ഗാന്ധി സാംസ്കാരിക സമിതി രജത ജൂബിലി പുരസ്കാരം ഡോ. ശശികല പണിക്കർക്ക്; സഹോദരി ഗീത പുരസ്കാരം ഏറ്റുവാങ്ങി

    മുംബൈ: രാജീവ് ഗാന്ധി സാംസ്കാരിക സമിതിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ 'രജത ജൂബിലി പുരസ്കാരം–2026' പ്രമുഖ...

    കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ കെ.സി.എ ഡോംബിവിലിയുടെ മാതൃകാപരമായ കാരുണ്യ പ്രവർത്തനം.

    കേരള കത്തോലിക്ക അസോസിയേഷൻ (KCA) ഡോംബിവിലി യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോംബിവിലിയിലെ ജില്ലാ പരിഷദ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്...
    spot_img

    More like this