നവി മുംബൈ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭാരതി നവി മുംബൈയുടെ ആഭിമുഖ്യത്തിൽ പൻവേലിൽ മലയാളി കുടുംബ സംഗമം സംഘടിപ്പിച്ചു. കേരളത്തിലും മുംബൈയിലുമുള്ള പ്രമുഖ വ്യക്തിത്വങ്ങളും സംഘത്തിന്റെ വിവിധ തലങ്ങളിലെ ഭാരവാഹികളും കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
കലാപരിപാടികളോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഭാരത് ഭാരതി മുംബൈ പ്രമുഖ് എ. ആർ. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. നെരൂളിലെ മാതാ അമൃതാനന്ദമയി മഠാധിപതി പൂജ്യ സ്വാമി അവ്യയാമൃതാനന്ദപുരി സമ്മേളനം ഉദ്ഘാടനം ചെയ്തു.

എബിവിപി കേരള സംസ്ഥാന ഉപാധ്യക്ഷനും മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് അംഗവുമായ അരുൺ മോഹൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ബോധവും സാംസ്കാരിക മൂല്യങ്ങളും കുടുംബവ്യവസ്ഥയുടെ പ്രാധാന്യവും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു.
പരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് ശ്രീരംഗ് ജി കാണെ, ഡോ. ഗീത നമ്പ്യാർ, രാജേഷ് മേനോൻ, ജി. വിജയകുമാർ, പി. എം. ശ്രീജിത് കുമാർ, എം. രാമചന്ദ്രൻ എന്നിവർ ആശംസാപ്രഭാഷണങ്ങൾ നടത്തി.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം സമൂഹത്തിൽ കുടുംബബന്ധങ്ങളും സാംസ്കാരിക മൂല്യങ്ങളും ദേശീയ ബോധവും കൂടുതൽ ശക്തിപ്പെടുത്തുന്ന വേദിയായി മാറിയതായി സംഘാടകർ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും. AMCHI MUMBAI | Every Saturday | 4:30 PM | Kairali News
