More
    Homeഖാർഘർ കേരള സമാജത്തിൽ ചുമർചിത്രത്തിന് മിഴിതുറന്നു

    ഖാർഘർ കേരള സമാജത്തിൽ ചുമർചിത്രത്തിന് മിഴിതുറന്നു

    Published on

    ഖാർഘർ: ഖാർഘർ കേരള സമാജം ഓഫീസിന് മുന്നിൽ ഒരുക്കിയ കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ചുമർചിത്രത്തിന്റെ മിഴിതുറക്കൽ ചടങ്ങ് ഞായറാഴ്ച നടന്നു. ചിത്രകാരൻ ശ്രീ ജയകൃഷ്ണൻ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് മിഴിയെഴുതി ജീവൻ പകർന്ന ചടങ്ങ് ശ്രദ്ധേയമായി.

    ചുമർചിത്ര രചനാ ക്ലാസിന്റെ ആദ്യ ബാച്ചിലെ 18 വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി കലാസ്നേഹികൾ ചടങ്ങിൽ പങ്കെടുത്തു. നിറഞ്ഞ സദസ്സിന് മുന്നിൽ നടന്ന മിഴിതുറക്കൽ ചടങ്ങ് കാണികളിൽ കൗതുകവും ആഹ്ലാദവും ഉണർത്തി.

    കേരളത്തിന്റെ മതസൗഹാർദ്ദത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന തരത്തിൽ ക്ഷേത്രം, പള്ളി, മോസ്ക് എന്നിവയുടെ ചിത്രങ്ങളും മലയാളികളുടെ തനത് കലാരൂപങ്ങളായ കളരിപ്പയറ്റ്, വള്ളംകളി, കഥകളി, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം എന്നിവയും ഒരൊറ്റ ചുമരിൽ സമന്വയിപ്പിച്ചാണ് ശ്രീ ജയകൃഷ്ണൻ ഈ ചുമർചിത്രം ഒരുക്കിയത്.

    ഭാരതത്തിന്റെ ദേശീയപക്ഷിയായ മയിലും കേരളത്തിന്റെ സ്വന്തം മഴമുഴക്കി വേഴാമ്പലും കാശിത്തുമ്പയും കണിക്കൊന്നയുമെല്ലാം ചിത്രത്തിന് കൂടുതൽ മിഴിവേകുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായി ധ്യാനനിരതനായ ശ്രീബുദ്ധന്റെ ചിത്രവും ഉൾപ്പെടുത്തിയതോടെ ചുമർചിത്രം പൂർണത കൈവരിച്ചു.

    ചടങ്ങിൽ സമാജം സെക്രട്ടറി മനോജ് കെ. എൻ. പൂച്ചെണ്ട് നൽകി ചിത്രകാരനെ സ്വീകരിച്ചു. പ്രസിഡന്റ് പ്രദീപ് കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. ജോയിന്റ് ട്രഷറർ ജയപ്രകാശ് വാര്യർ സമാജത്തിന്റെ ഉപഹാരമായി സാമ്പത്തിക സമ്മാനം കൈമാറി. സമാജം ഭാരവാഹികളും അംഗങ്ങളും വിദ്യാർത്ഥികളും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും. AMCHI MUMBAI | Every Saturday | 4:30 PM | Kairali News

    Latest articles

    ആർഎസ്എസ് ശതാബ്ദി: നവി മുംബൈയിൽ മലയാളി കുടുംബ സംഗമം ശ്രദ്ധേയമായി

    നവി മുംബൈ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭാരതി നവി മുംബൈയുടെ ആഭിമുഖ്യത്തിൽ...

    ഐസിസിഎ–ദാദാസാഹിബ് ഫാൽക്കെ ഇന്ത്യൻ ടെലിവിഷൻ അവാർഡ് 2026: ഇന്ത്യൻ ഡെഫ് ക്രിക്കറ്റ് താരം സുധീഷ് നായർക്ക് ആദരം

    മുംബൈ: ഐസിസിഎ (International Content Creator Award) & ദാദാസാഹിബ് ഫാൽക്കെ ഇന്ത്യൻ ടെലിവിഷൻ അവാർഡ് 2026 ചടങ്ങിൽ...

    രാജീവ് ഗാന്ധി സാംസ്കാരിക സമിതി രജത ജൂബിലി പുരസ്കാരം ഡോ. ശശികല പണിക്കർക്ക്; സഹോദരി ഗീത പുരസ്കാരം ഏറ്റുവാങ്ങി

    മുംബൈ: രാജീവ് ഗാന്ധി സാംസ്കാരിക സമിതിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ 'രജത ജൂബിലി പുരസ്കാരം–2026' പ്രമുഖ...

    കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ കെ.സി.എ ഡോംബിവിലിയുടെ മാതൃകാപരമായ കാരുണ്യ പ്രവർത്തനം.

    കേരള കത്തോലിക്ക അസോസിയേഷൻ (KCA) ഡോംബിവിലി യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോംബിവിലിയിലെ ജില്ലാ പരിഷദ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്...
    spot_img

    More like this