മുംബൈ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മലയാളികളുടെ സാംസ്കാരിക സംഘടനയായ നവോദയയുടെ 15-ാമത് ജനറൽ ബോഡി യോഗം സംഘം കാര്യാലയമായ മോത്തി ഭാഗ്ൽ നടന്നു. യോഗത്തിൽ സംഘടനയുടെ പുതിയ മാനേജിങ് കമ്മിറ്റിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ഡോ. ബിജു പിള്ള പ്രസിഡന്റായും, രാജീവ് ജനറൽ സെക്രട്ടറിയായും, മുരളീധരൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ, 15 അംഗങ്ങളടങ്ങിയ മാനേജിങ് കമ്മിറ്റിക്കും രൂപം നൽകി. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതകളായ മഞ്ജുളാ ദേവിയും പ്രഭിതയും മാനേജിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ശ്രദ്ധേയമായി.
ട്രസ്റ്റി അംഗങ്ങളായ ഇ. കെ. ബാബുരാജൻ, രാജീവ് കുറ്റ്യാട്ടൂർ, ടി. വി. കുട്ടിക്കൃഷ്ണൻ, പ്രമോദ് ബാബു, നീമിഷ് എന്നിവരെ സംഘടനയുടെ സ്ഥിരം ക്ഷണിതാക്കളായി തിരഞ്ഞെടുത്തു.
അഡ്വ. നാരായണൻ കുറുപ്പ് , വിജയ കർത്ത എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും. AMCHI MUMBAI | Every Saturday | 4:30 PM | Kairali News
