വസായ്: പ്രതീക്ഷ ഫൗണ്ടേഷന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 16-ന് (ഞായറാഴ്ച) വസായ് റോഡ് വെസ്റ്റിലെ ബി.കെ.എസ്. സ്കൂളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സാഹിത്യ ശിൽപ്പശാല സംഘടിപ്പിക്കുന്നു.
പ്രശസ്ത സാഹിത്യകാരൻ വി.ആർ. സുധീഷ് മുഖ്യാതിഥിയായിരിക്കും. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ, സാഹിത്യകാരൻ ഡോ. സജിത് ഏവൂരേത്ത് എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. മുംബൈയിലെ പ്രമുഖ സാഹിത്യകാരൻ സി.പി. കൃഷ്ണകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ശിൽപ്പശാലയുടെ ഭാഗമായി കവിത, ചെറുകഥ രചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ചെറുകഥകൾ ഒറ്റവശത്ത് മാത്രം എഴുതിയതും 15 പേജിൽ കവിയാത്തതുമായിരിക്കണം. മത്സരത്തിനുള്ള രചനകൾ ജൂലൈ 30-നകം താഴെ പറയുന്ന വിലാസത്തിൽ ലഭിക്കണം:
Shop No. 1, Green Park, Shastri Nagar, Vasai West – 401202
ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനമായി ₹5,001, രണ്ടാം സമ്മാനമായി ₹3,001 വീതവും പ്രശസ്തിപത്രവും നൽകും.
പരിപാടിയുടെ വിജയത്തിനായി രാജേന്ദ്രൻ കുറ്റൂർ, എ.എം. ദിവാകരൻ, ഇ. ഹരീന്ദ്രനാഥ്, അഡ്വ. ഷീജ മാത്യു, മിനി തോമസ് എന്നിവർ കൺവീനർമാരായി വിവിധ സംഘാടക സമിതികൾ പ്രവർത്തിച്ചുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാർ – 93235 28197 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
ഈ ശിൽപ്പശാല സാഹിത്യരംഗത്ത് പുതുതായി കടന്നുവരുന്നവർക്കും എഴുത്തിൽ താൽപര്യമുള്ളവർക്കും പ്രമുഖ എഴുത്തുകാരുമായി സംവദിക്കാനും രചനാശേഷി മെച്ചപ്പെടുത്താനും മികച്ച അവസരമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും. AMCHI MUMBAI | Every Saturday | 4:30 PM | Kairali News
