HomeNewsനോർക്ക ഇൻഷുറൻസ് പദ്ധതികൾ ഉടൻ പുനരാരംഭിക്കാൻ നീക്കം; ക്ഷേമനിധി സേവനങ്ങളിലെ തടസ്സങ്ങൾ പരിഹരിക്കുമെന്ന് സി.ഇ.ഒ

നോർക്ക ഇൻഷുറൻസ് പദ്ധതികൾ ഉടൻ പുനരാരംഭിക്കാൻ നീക്കം; ക്ഷേമനിധി സേവനങ്ങളിലെ തടസ്സങ്ങൾ പരിഹരിക്കുമെന്ന് സി.ഇ.ഒ

Published on

തിരുവനന്തപുരം: പ്രവാസികൾ ഏറെക്കാലമായി ഉന്നയിക്കുന്ന ഇൻഷുറൻസ്, ക്ഷേമനിധി, പെൻഷൻ സംബന്ധമായ വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒയും ഡയറക്ടറുമായ ആസിഫ് കെ. യൂസഫ് IAS. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഓൾ മുംബൈ മലയാളി അസോസിയേഷൻ (AMMA) പ്രസിഡന്റുമായ ജോജോ തോമസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ്.

നോർക്ക ഇൻഷുറൻസ് പദ്ധതികൾ ഉടൻ പുനരാരംഭിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് സി.ഇ.ഒ വ്യക്തമാക്കി. പ്രവാസി ക്ഷേമനിധിയിൽ പുതിയ അംഗത്വം നേടുന്നതിനും ഓൺലൈനായി വരിസംഖ്യ അടയ്ക്കുന്നതിനും നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നോർക്ക പ്രവാസി വെൽഫെയർ ബോർഡ് പ്രതിനിധികളും ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

മുടങ്ങിയിരുന്ന പ്രവാസി ക്ഷേമ പെൻഷൻ വിതരണം പുനരാരംഭിച്ച നടപടിയെ ജോജോ തോമസ് സ്വാഗതം ചെയ്തു. പെൻഷൻ അപേക്ഷകർ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഓണത്തിന് മുൻപായി പെൻഷൻ വിതരണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ | വാർത്ത ഫലം കണ്ടു; പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവായി: മുഖ്യമന്ത്രി

പ്രവാസി കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമായ ‘നോർക്ക കെയർ’, ‘പ്രവാസി സുരക്ഷാ പ്ലസ്’ തുടങ്ങിയ പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ജോജോ തോമസ് ആവശ്യപ്പെട്ടു. നോർക്കയുടെ സേവനങ്ങൾ കൂടുതൽ പ്രവാസി സൗഹൃദവും ജനകീയവുമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സി.ഇ.ഒ ഉറപ്പു നൽകിയതായി ജോജോ തോമസ് പറഞ്ഞു.

പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഇടപെടലുകൾ തുടരുമെന്ന് ജോജോ തോമസ് വ്യക്തമാക്കി. ഇൻഷുറൻസ് പദ്ധതികൾ പുനരാരംഭിക്കുക, ക്ഷേമനിധി സേവനങ്ങളിലെ സാങ്കേതിക തടസ്സങ്ങൾ നീക്കുക, ഓണത്തിന് മുൻപ് പെൻഷൻ വിതരണം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this