HomeNewsമുംബൈയിൽ ഓഗസ്റ്റ് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മുംബൈയിൽ ഓഗസ്റ്റ് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Published on

മുംബൈ നഗരത്തിൽ വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് ആറ് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് മുംബൈ പോലീസ്. മഹാരാഷ്ട്ര പോലീസ് ആക്ടിലെ സെക്ഷൻ 37 പ്രകാരമാണ് നിയന്ത്രണം. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നതിനും പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പ്രതിഷേധങ്ങളിൽ പങ്കെടുത്ത 900ഓളം പേർക്കെതിരെ എട്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിരോധനാജ്ഞ നിലനിൽക്കുന്ന കാലയളവിൽ ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നിവ കൈവശം വയ്ക്കുന്നതും പൊതുസ്ഥലങ്ങളിൽ മുദ്രാവാക്യം വിളിക്കുന്നതും പ്രസംഗങ്ങളും പ്രകടനങ്ങളും നടത്തുന്നതും വിലക്കിയിട്ടുണ്ട്. മുൻകൂർ അനുമതിയില്ലാതെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് നടന്ന പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മുംബൈയിലും സുരക്ഷ ശക്തമാക്കിയത്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this