HomeNewsആദർശ അധ്യാപക സന്മാൻ പുരസ്കാര നിറവിൽ ഡോ. ഉമ്മൻ ഡേവിഡ്‌

ആദർശ അധ്യാപക സന്മാൻ പുരസ്കാര നിറവിൽ ഡോ. ഉമ്മൻ ഡേവിഡ്‌

Published on

താനെ ജില്ലയിലെ ഡോംബിവ്‌ലി ഹോളി ഏയ്ഞ്ചൽസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മേധാവി ഡോ. ഉമ്മൻ ഡേവിഡിന് ‘ആദർശ അധ്യാപക സന്മാൻ 2026’ പുരസ്കാരം.

വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്കായി നൽകിയ സംഭാവനകളും പരിഗണിച്ചാണ് ഡോ. ഉമ്മൻ ഡേവിഡിനെ ആദരിച്ചത്. ഡോംബിവ്‌ലി മേഖലയിലെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഹോളി ഏയ്ഞ്ചൽസ് സ്ഥാപനങ്ങളുടെ മേധാവിയാണ് ഡോ ഡേവിഡ്.

വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനൊപ്പം അവരുടെ വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സമീപനമാണ് വിദ്യാലയത്തിന്റെ പ്രത്യേകത. ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറി, കായിക പരിശീലനം തുടങ്ങിയ സംവിധാനങ്ങളിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ശ്രദ്ധ നൽകുന്നു.

ഡോ. ഉമ്മൻ ഡേവിഡിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രാധാന്യം നൽകുന്ന വിവിധ പ്രവർത്തനങ്ങളും നടപ്പാക്കി വരുന്നു. വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും സർഗാത്മകതയും വളർത്തുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മികച്ച പഠനാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.

ബാങ്കിംഗ്, ഫിനാൻസ്, ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ പുതിയ കാലഘട്ടത്തിലെ തൊഴിൽ സാധ്യതകൾ പരിഗണിച്ചുള്ള കോഴ്സുകളും വിദ്യാഭ്യാസ സ്ഥാപനത്തിൽ ലഭ്യമാക്കുന്നുണ്ട്.

വിദ്യാഭ്യാസ രംഗത്തെ മികവിനും വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ‘ആദർശ അധ്യാപക സന്മാൻ 2026’ പുരസ്കാരമെന്ന് ഡോ. ഉമ്മൻ ഡേവിഡ്‌ നേതൃത്വം വഹിക്കുന്ന ഹോളി ഏയ്ഞ്ചൽസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this