HomeNewsട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ജാൻമണി ദാസിനെതിരെ മുംബൈയിൽ പരാതി

ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ജാൻമണി ദാസിനെതിരെ മുംബൈയിൽ പരാതി

Published on

വസായ്: പ്രധാനമന്ത്രിയേയും ദിവംഗതയായ മാതാവിനേയും സമൂഹ മാധ്യമത്തിലൂടെ ആക്ഷേപിച്ച ജാൻമണി ദാസിനെതിരെ മുംബൈയിൽ പരാതി. ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി ഉത്തം കുമാറിൻ്റെ നേതൃത്വത്തിൻ മണിക്പൂർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.

ഭാരതത്തിലല്ലാതെ ലോകത്തിലൊരിടത്തും ഭരണാധികാരിക്കെതിരെ ഇത്തരം നീചവും നികൃഷ്ടവുമായ പരാമർശങ്ങൾ ആരും നടത്താറില്ല. നരേന്ദ്രേ മോദി രാജ്യത്തെ 145 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയാണ്. ലോകം തന്നെ ആദരിക്കുന്ന ഒരു നേതാവിനേയും മരിച്ചു പോയ അദ്ദേഹത്തിൻ്റെ അമ്മയേയും കേരളത്തിലിരുന്ന് അശ്ലീല പദപ്രയോഗങ്ങളിലൂടെ മാധ്യമങ്ങളിൽ വന്ന് അധിക്ഷേപിച്ച ജാൻമണിക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്ന് ഉത്തംകുമാർ പോലീസിനോടഭ്യർത്ഥിച്ചു.

അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ വന്ന് ആർക്കെതിരേയും എന്തും പറയാമെന്ന അവസ്ഥ അവസാനിപ്പിക്കണം ജാൻമണി ദാസിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണം ഉത്തം കുമാർ ആവശ്യപ്പെട്ടു. സൗത്ത് ഇന്ത്യൻ സെൽ വസായ് ജില്ലാ പ്രസിഡണ്ട് വിനോദ് കുമാർ വൈസ് പ്രസിഡണ്ടുമാരായ അമർദാസ് നായർ സുകുമാർ വി കെ ശബരിനാഥ് അഡ്വ: ജിതേന്ദ്ര പാണ്ഡെ എന്നിവരും ഉത്തം കുമാറിനൊപ്പമുണ്ടായിരുന്നു. കേസ് പഠിച്ച ശേഷം നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതായി ഉത്തം കുമാർ പറഞ്ഞു

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this