HomeNewsമഹാരാഷ്ട്രയിലെ സ്കൂളുകളിലും പരിസരങ്ങളിലും വട പാവ്, സമൂസ ഉൾപ്പെടെയുള്ള ജങ്ക് ഫുഡുകൾക്ക് നിയന്ത്രണം

മഹാരാഷ്ട്രയിലെ സ്കൂളുകളിലും പരിസരങ്ങളിലും വട പാവ്, സമൂസ ഉൾപ്പെടെയുള്ള ജങ്ക് ഫുഡുകൾക്ക് നിയന്ത്രണം

Published on

കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിൽ പുതിയ നിയന്ത്രണം. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വകാര്യ, റെസിഡൻഷ്യൽ സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.

വടപാവ്, സമൂസ, ഡീപ്പ് ഫ്രൈഡ് സ്നാക്സ്, ചിപ്സ്, ശീതളപാനീയങ്ങൾ, പഞ്ചസാര ചേർത്ത പാനീയങ്ങൾ, ചോക്ലേറ്റ്, ഐസ്ക്രീം തുടങ്ങിയ ഉയർന്ന കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ സ്കൂൾ പരിസരത്തോ 50 മീറ്റർ ചുറ്റളവിലോ വിൽക്കാനോ വിതരണം ചെയ്യാനോ ഇനി കഴിയില്ല.

സ്കൂൾ കാന്റീനുകൾ, ഹോസ്റ്റൽ കാന്റീനുകൾ, ഉച്ചഭക്ഷണ അടുക്കളകൾ, അംഗൻവാടി കേന്ദ്രങ്ങൾ, ഭക്ഷണ വിതരണക്കാർ എന്നിവയ്ക്ക് സാധുവായ എഫ്എസ്എസ്എഐ ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കി.

സ്കൂളുകളിൽ ഭക്ഷ്യസുരക്ഷാ ബോർഡ് സ്ഥാപിക്കുകയും, ഭക്ഷ്യസുരക്ഷാ സൂപ്പർവൈസറെ നിയമിക്കുകയും സുരക്ഷിതമായ കുടിവെള്ളവും ശുചിത്വവും ഉറപ്പാക്കുകയും വേണം. നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കുട്ടികളിലെ പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനുമാണ് നടപടിയെന്ന് മഹാരാഷ്ട്ര എഫ്ഡിഎ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this