More
    Homeടാറ്റാ മുംബൈ മാരത്തൺ ജനുവരി 17ന്; രജിസ്‌ട്രേഷൻ ആരംഭിച്ചു

    ടാറ്റാ മുംബൈ മാരത്തൺ ജനുവരി 17ന്; രജിസ്‌ട്രേഷൻ ആരംഭിച്ചു

    Published on

    മുംബൈ: ഇരുപത്തിരണ്ടാമത് ടാറ്റാ മുംബൈ മാരത്തൺ അടുത്ത വർഷം ജനുവരി 17ന് ഞായറാഴ്ച നടക്കും. മാരത്തണിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ജൂലൈ 31ന് ആരംഭിച്ചു. മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമ്മ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു.

    3,89,524 യുഎസ് ഡോളർ (ഏകദേശം 3.71 കോടി രൂപ) സമ്മാനത്തുകയായി നൽകുന്ന മാരത്തണിൽ ഇത്തവണ 60,000ത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    42.195 കിലോമീറ്റർ ഫുൾ മാരത്തണിന്റെ രജിസ്‌ട്രേഷൻ സ്ലോട്ടുകൾ നേരത്തെ തീർന്നില്ലെങ്കിൽ നവംബർ 8 വരെ തുടരും. 21.097 കിലോമീറ്റർ ഹാഫ് മാരത്തണിന്റെ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 4ന് ആരംഭിച്ച് ഓഗസ്റ്റ് 18ന് അവസാനിക്കും.

    10 കിലോമീറ്റർ ഓപ്പൺ വിഭാഗത്തിന്റെ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 11ന് രാവിലെ 7 മണിക്ക് ആരംഭിക്കും. സ്ലോട്ടുകൾ തീരുന്നതനുസരിച്ച് രജിസ്‌ട്രേഷൻ അന്നുതന്നെ അവസാനിക്കും. ഈ വിഭാഗത്തിലെ ഭൂരിഭാഗം സ്ലോട്ടുകളും ചാരിറ്റി വിഭാഗത്തിനായി മാറ്റിവച്ചിട്ടുണ്ട്.

    5.9 കിലോമീറ്റർ ഡ്രീം റൺ വിഭാഗത്തിന്റെ രജിസ്‌ട്രേഷൻ ഒക്ടോബർ 27ന് ആരംഭിച്ച് നവംബർ 2ന് അവസാനിക്കും. 4.2 കിലോമീറ്റർ സീനിയർ സിറ്റിസൺ വിഭാഗത്തിന്റെയും 1.3 കിലോമീറ്റർ ഭിന്നശേഷി വിഭാഗത്തിന്റെയും രജിസ്‌ട്രേഷൻ ഓഗസ്റ്റ് 19ന് ആരംഭിച്ച് നവംബർ 5ന് അവസാനിക്കും. വെർച്വൽ റൺ വിഭാഗത്തിന്റെ രജിസ്‌ട്രേഷൻ ജൂലൈ 31ന് ആരംഭിച്ച് ജനുവരി 8 വരെ തുടരും.

    നിശ്ചിത അവസാന തീയതിക്ക് മുമ്പ് സ്ലോട്ടുകൾ പൂർണമാകുന്ന വിഭാഗങ്ങളിൽ പിന്നീട് രജിസ്‌ട്രേഷൻ അനുവദിക്കില്ലെന്ന് സംഘാടകരായ പ്രോകാം ഇന്റർനാഷണൽ അറിയിച്ചു.

    ഇത്തവണ മാരത്തണിന്റെ ട്രാവൽ പാർട്ണറായി എയർ ഇന്ത്യ എക്‌സ്പ്രസും സഹകരിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുംബൈയിലെത്തുന്ന മാരത്തൺ പങ്കാളികൾക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ RUNBOM എന്ന കോഡ് ഉപയോഗിക്കുന്നവർക്കാണ് ഇളവ് ലഭിക്കുക.

    മാരത്തണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് tatamumbaimarathon.procam.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി| AMCHI MUMBAI | Every Saturday | 4:30 PM | Kairali News

    Latest articles

    ​ഡോ. മിനി തോമസിന് ഓണററി ഡോക്ടറേറ്റ് ബഹുമതി; പ്രതീക്ഷ ട്രസ്റ്റ് ഭാരവാഹികൾ അനുമോദിച്ചു

    വിദ്യാഭ്യാസം, മനഃശാസ്ത്രം, സാഹിത്യം, ഹോളിസ്റ്റിക് ഹീലിംഗ് എന്നീ മേഖലകളിൽ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി ഡോ. മിനി തോമസിന്...

    മുംബൈയിലെ കേരള ഹൗസിൽ നാടൻ രുചികളും കലാ–സാംസ്കാരിക വേദിയും ഒരുക്കണം: ജോജോ തോമസ്

    മലയാളം മിഷൻ പ്രവർത്തനങ്ങളും കേരള ടൂറിസം പ്രചാരണവും ശക്തിപ്പെടുത്തണമെന്നും ആവശ്യം തിരുവനന്തപുരം: മുംബൈയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ സാംസ്കാരിക സ്വത്വവും...

    15-ാം മലയാളോത്സവം ഉദ്ഘാടനവും സാംസ്കാരികോത്സവവും

    മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനഞ്ചാം മലയാളോത്സവം ഉദ്ഘാടനം ആഗസ്റ്റ് 16 ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച്...

    എസ്.എൻ.ഡി.പി.യോഗം സാകിനാക്ക ശാഖയ്ക്ക് പുതിയ ഭരണ സമിതി.

    മുംബയ്:ശ്രീനാരായണ ധർമ്മ പരിപാലന യോഗം സാകിനാക്ക ശാഖായോഗത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂലൈ 26 ന് നടന്ന വാർഷിക...
    spot_img

    More like this