More
    Homeകേരളീയ സമാജം ഡോംബിവ്‌ലിയിൽ സാഹിത്യസായാഹ്നവും കഥാസമാഹാര പ്രകാശനവും

    കേരളീയ സമാജം ഡോംബിവ്‌ലിയിൽ സാഹിത്യസായാഹ്നവും കഥാസമാഹാര പ്രകാശനവും

    Published on

    ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഗസ്റ്റ് മാസ സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരൻ മുരളി വട്ടേനാട്ടിന്റെ രണ്ട് കഥകൾ ചർച്ച ചെയ്തു. കവിയും കഥാകൃത്തുമായ ലിനോദ് വർഗ്ഗീസ് ചർച്ച ഉദ്ഘാടനം ചെയ്തു.

    സാഹിത്യസായാഹ്നത്തിൽ സന്തോഷ് പല്ലശ്ശന, അജിത് ശങ്കരൻ, രേഖ രാജ്, ജോസ് കല്ലൂപ്രയിൽ, സുനിൽ കല്ലിക്കട, കാട്ടൂർ മുരളി, സജീവൻ വിസ്, കെ.പി. വിനയൻ, സുരേഷ് നായർ, ബാലകൃഷ്ണൻ തൃപ്രയാർ, മനോജ് മുണ്ടയാട്ട്, വിജയൻ പിള്ള, ശ്രീപ്രസാദ് വടക്കേപ്പാട്ട്, പ്രേമൻ ഇല്ലത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

    സമാജം ട്രഷറർ മനോജ് കുമാർ വി.ബി. അധ്യക്ഷത വഹിച്ചു. സാഹിത്യവിഭാഗം കൺവീനർ ജോയ് ഗുരുവായൂർ സ്വാഗതവും ചർച്ചയുടെ നിയന്ത്രണവും നിർവഹിച്ചു. ടി.കെ. രാജേന്ദ്രൻ നന്ദി പറഞ്ഞു.

    എം. ചന്ദ്രശേഖരന്റെ കഥകളുടെ സമഗ്രസമാഹാരം പ്രകാശനം ചെയ്തു

    ഇതിനോടനുബന്ധിച്ച്, അന്തരിച്ച എഴുത്തുകാരൻ എം. ചന്ദ്രശേഖരൻ രചിച്ച കഥകളുടെ സമഗ്രസമാഹാരത്തിന്റെ പ്രകാശനവും കേരളീയ സമാജം ഡോംബിവ്‌ലിയുടെ നേതൃത്വത്തിൽ നടന്നു. ആഗസ്റ്റ് 9ന് പാണ്ഡുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ, പുസ്തകത്തിന്റെ ആദ്യപതിപ്പ് കഥാകൃത്തിന്റെ ഭാര്യ പുഷ്പ ചന്ദ്രശേഖരന് നൽകി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കാട്ടൂർ മുരളി പ്രകാശനം നിർവഹിച്ചു.

    പ്രസാധകരായ നെയ്തൽ പതിപ്പകം എഡിറ്റർ ഡോ. മഹേഷ് മംഗലാട്ട് പുസ്തകപരിചയം നടത്തി. പുഷ്പ ചന്ദ്രശേഖരൻ, പ്രിയങ്കാർ ചന്ദ്രശേഖരൻ, കാട്ടൂർ മുരളി എന്നിവർ സംസാരിച്ചു.

    സാഹിത്യചർച്ചകൾക്കും മലയാള രചനകളുടെ പ്രചാരണത്തിനും വേദിയൊരുക്കുന്നതിനൊപ്പം, അന്തരിച്ച എഴുത്തുകാരുടെ രചനകൾ സമാഹരിച്ച് പുതിയ തലമുറയിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾക്കും കേരളീയ സമാജം ഡോംബിവ്‌ലി നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായി പരിപാടികൾ.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    കുഞ്ഞിച്ചുവടുകളിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് കൊണ്ടാനയിലേക്കൊരു യാത്ര

    മുംബൈ: നഗരത്തിന്റെ തിരക്കിലും കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിലും ബാല്യത്തിന്റെ സ്വാഭാവിക കൗതുകം പലപ്പോഴും വീടുകളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്നു. ആ കുഞ്ഞുമനസ്സുകളെ...

    ഇൻറഗ്രോ ഫിൻസെർവ് സ്ഥാപകൻ കെ.പി. ശ്രീജിത്തിന് ഐ.ഐ.എം അഹമ്മദാബാദിന്റെ അംഗീകാരം

    കണ്ണൂർ: സംരംഭക രംഗത്തെ ശ്രദ്ധേയമായ നേട്ടവുമായി ഇൻറഗ്രോ ഫിൻസെർവ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കെ.പി. ശ്രീജിത്ത്. അദ്ദേഹത്തിന്റെ സംരംഭക...

    അരുണാചൽ മുഖ്യമന്ത്രിക്ക് ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം അവതരിപ്പിച്ച് ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ

    അരുണാചൽ പ്രദേശ്: ഹിമാലയൻ യൂണിവേഴ്സിറ്റി, ജൊല്ലാങ്, ഇറ്റാനഗറിന്റെ വൈസ് ചാൻസലർ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ, സഹരചയിതാവായ “Empowering...

    പ്രവേശനോത്സവം അവിസ്മരണീയമാക്കി ടി.ടി.എഫ്‌.എ.സി

    കേരള സർക്കാരിന്റെ മലയാളം മിഷൻ ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം അണുശക്തിനഗറിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ്...
    spot_img

    More like this