More
    Homeകുഞ്ഞിച്ചുവടുകളിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് കൊണ്ടാനയിലേക്കൊരു യാത്ര

    കുഞ്ഞിച്ചുവടുകളിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് കൊണ്ടാനയിലേക്കൊരു യാത്ര

    Published on

    മുംബൈ: നഗരത്തിന്റെ തിരക്കിലും കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിലും ബാല്യത്തിന്റെ സ്വാഭാവിക കൗതുകം പലപ്പോഴും വീടുകളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്നു. ആ കുഞ്ഞുമനസ്സുകളെ ഒരുദിവസത്തേക്ക് പ്രകൃതിയുടെ വിശാലമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ് (TTFAC).

    ‘കുഞ്ഞിച്ചുവടുകൾ’ എന്ന പേരിൽ അണുശക്തിനഗറിൽ നിന്ന് കൊണ്ടാന ഗുഹകളിലേക്ക് സംഘടിപ്പിച്ച യാത്ര കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മറക്കാനാകാത്ത അനുഭവമായി.

    അൻപതോളം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് യാത്രയിൽ പങ്കെടുത്തത്. നഗരജീവിതത്തിൽ അധികം പരിചിതമല്ലാത്ത മലയും മണ്ണും മഴയും മരങ്ങളും വെള്ളച്ചാട്ടവുമൊക്കെ നേരിൽ കണ്ടറിയാനുള്ള അവസരമാണ് കുട്ടികൾക്ക് ലഭിച്ചത്.

    യാത്ര ഒരു വിനോദസഞ്ചാര യാത്രയിൽ ഒതുങ്ങിയില്ല. മലകയറ്റം ഒരു കായിക വിനോദം മാത്രമല്ലെന്നും, പ്രകൃതിയോടുള്ള ഉത്തരവാദിത്തവും കരുതലും അതിന്റെ ഭാഗമാണെന്നും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു യാത്ര. പ്രകൃതിയെ കാണുന്നതിനു പകരം അതിനെ അനുഭവിച്ചറിയുകയായിരുന്നു കുഞ്ഞുങ്ങൾ.

    ചരിത്രവും ഈ യാത്രയുടെ മറ്റൊരു ആകർഷണമായി. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന കൊണ്ടാന ബുദ്ധഗുഹകളുടെ ചരിത്രവും പ്രത്യേകതകളും കുട്ടികൾ കൗതുകത്തോടെ കേട്ടു. പാറയിൽ കൊത്തിയെടുത്ത ഗുഹകളും പുരാതന ശിൽപ്പകലയുടെ അവശേഷിപ്പുകളും കുട്ടികൾക്ക് പുതിയൊരു ലോകം തുറന്നുകൊടുത്തു.

    സഹ്യാദ്രിയുടെ രാജ്മാച്ചി മലനിരകളുടെ ഭാഗമായ കൊണ്ടാനയിൽ എത്തിയപ്പോൾ പ്രകൃതിയും കുട്ടികളും തമ്മിൽ ഒരു പുതിയ സൗഹൃദം തുടങ്ങുകയായിരുന്നു. മലഞ്ചെരുവിലൂടെ പെയ്തിറങ്ങിയ മഴയും കാറ്റും വെള്ളച്ചാട്ടവും പച്ചപ്പും കുഞ്ഞിക്കണ്ണുകൾക്ക് കൗതുകക്കാഴ്ചകളായി.

    മഴയിൽ നനഞ്ഞും മണ്ണിൽ ചവിട്ടിയും മലകയറിയും മരങ്ങളെ തൊട്ടറിഞ്ഞും കുട്ടികൾ പ്രകൃതിയെ അടുത്തറിഞ്ഞു. മൊബൈൽ ഫോണുകളുടെയും ഗെയിമുകളുടെയും ലോകത്തിന് പുറത്തും ഒരു വലിയ ലോകമുണ്ടെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളായിരുന്നു പലർക്കും.

    കുട്ടികളുടെ സന്തോഷം രക്ഷിതാക്കളിലും പകർന്നു. പ്രകൃതിയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നതിനെക്കാൾ പ്രകൃതിയിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി അതിനെ നേരിട്ട് അനുഭവിപ്പിക്കുന്നതാണ് കൂടുതൽ ഫലപ്രദം എന്ന സന്ദേശവും യാത്ര മുന്നോട്ടുവച്ചു.

    കുട്ടികളുടെ ശാരീരികക്ഷമത, ആത്മവിശ്വാസം, കൂട്ടായ്മ, പ്രകൃതിസ്നേഹം എന്നിവ വളർത്തുന്നതിനൊപ്പം കുടുംബങ്ങൾക്കിടയിൽ സൗഹൃദം വളർത്താനും ‘കുഞ്ഞിച്ചുവടുകൾ’ യാത്രയ്ക്ക് കഴിഞ്ഞു.

    കുട്ടികളുടെ ലോകത്തേക്ക് പ്രകൃതിയുടെ നിറങ്ങളും മണവും കാറ്റും മഴയും തിരികെ കൊണ്ടുവരാനുള്ള ഒരു ചെറിയ ചുവടായിരുന്നു ടി.ടി.എഫ്.എ.സിന്റെ ‘കുഞ്ഞിച്ചുവടുകൾ’.

    കുഞ്ഞിച്ചുവടുകൾ മലകയറിയപ്പോൾ, പ്രകൃതിയിലേക്ക് തുറന്നത് ഒരു വലിയ വാതിലായിരുന്നു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഇൻറഗ്രോ ഫിൻസെർവ് സ്ഥാപകൻ കെ.പി. ശ്രീജിത്തിന് ഐ.ഐ.എം അഹമ്മദാബാദിന്റെ അംഗീകാരം

    കണ്ണൂർ: സംരംഭക രംഗത്തെ ശ്രദ്ധേയമായ നേട്ടവുമായി ഇൻറഗ്രോ ഫിൻസെർവ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കെ.പി. ശ്രീജിത്ത്. അദ്ദേഹത്തിന്റെ സംരംഭക...

    അരുണാചൽ മുഖ്യമന്ത്രിക്ക് ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം അവതരിപ്പിച്ച് ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ

    അരുണാചൽ പ്രദേശ്: ഹിമാലയൻ യൂണിവേഴ്സിറ്റി, ജൊല്ലാങ്, ഇറ്റാനഗറിന്റെ വൈസ് ചാൻസലർ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ, സഹരചയിതാവായ “Empowering...

    പ്രവേശനോത്സവം അവിസ്മരണീയമാക്കി ടി.ടി.എഫ്‌.എ.സി

    കേരള സർക്കാരിന്റെ മലയാളം മിഷൻ ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം അണുശക്തിനഗറിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ്...

    കേരളീയ സമാജം ഡോംബിവ്‌ലിയിൽ സാഹിത്യസായാഹ്നവും കഥാസമാഹാര പ്രകാശനവും

    ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഗസ്റ്റ് മാസ സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരൻ മുരളി വട്ടേനാട്ടിന്റെ രണ്ട് കഥകൾ ചർച്ച ചെയ്തു....
    spot_img

    More like this