More
    Homeഅംബർനാഥിൽ കർക്കിടക വാവുബലി ഓഗസ്റ്റ് 12ന്

    അംബർനാഥിൽ കർക്കിടക വാവുബലി ഓഗസ്റ്റ് 12ന്

    Published on

    അംബർനാഥ്: മുംബൈയിലെ അരുവിപ്പുറം എന്നറിയപ്പെടുന്ന അംബർനാഥ് വെസ്റ്റ് ബിസോൾ ഗ്രാമത്തിലെ ശിവ–ഗുരു മന്ദിരത്തിൽ കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ശ്രീനാരായണ ഗുരു സേവാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 5 മണി മുതൽ 11 മണി വരെ പിതൃ തർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

    ബലിതർപ്പണത്തിന് മുന്നോടിയായി ഗണപതി ഹോമം, തിലഹവനം, മൃത്യുഞ്ജയ ഹോമം എന്നിവ നടക്കും. ശ്രീനാരായണ ഗുരുമന്ദിരത്തിനും ശിവക്ഷേത്രത്തിനും സമീപത്തുകൂടി ഒഴുകുന്ന പുഴയിലാണ് ഭക്തർ പിതൃ തർപ്പണം നടത്തുന്നത്.

    എല്ലാ വർഷവും നിരവധി ഭക്തരാണ് വാവുബലിക്കായി ഇവിടെ എത്തുന്നത്. ഇത്തവണയും തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ മുൻകൂട്ടി ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

    ബലിതർപ്പണത്തിനായി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9890390145, 7666454192 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ശ്രീനാരായണ കലാക്ഷേത്രത്തിന് തുടക്കം; മുംബൈയിൽ കലാപഠനത്തിന് പുതിയ വേദി

    കലയും സംസ്കാരവും പുതുതലമുറയിലേക്ക് പകരാൻ മുംബൈയിൽ പുതിയൊരു വേദി. ശ്രീനാരായണ മന്ദിര സമിതിയുടെ നേതൃത്വത്തിലാണ് ശ്രീനാരായണ കലാക്ഷേത്രം എന്ന...

    ഖാർഘർ കേരള സമാജത്തിന് പുതിയ ഭരണസമിതി; പ്രസിഡന്റായി പ്രദീപ് കുമാർ കെ.പി.

    ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ 22-ാമത് വാർഷിക പൊതുയോഗവും 2026–2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു....

    മലയാളം മിഷൻ പ്രവേശനോത്സവം: നവാഗതരെ വരവേൽക്കാൻ മലയാളിക്കൂട്ടായ്മകൾ

    മുംബൈ: മലയാളം മിഷനിലെ പുതിയ പഠിതാക്കളെ അക്ഷരമുറ്റത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി മുംബൈയിലും സമീപ പ്രദേശങ്ങളിലുമായി വിപുലമായ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ...

    38 വർഷത്തെ രക്തദാന സേവനം; NMCAയ്ക്ക് ആദരം

    നാഷിക്: നാഷിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) കഴിഞ്ഞ 38 വർഷമായി നാഷിക് സിവിൽ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ചുവരുന്ന...
    spot_img

    More like this