More
    Homeശ്രീ നാരായണ ചൈതന്യ ട്രസ്റ്റിന്റെ കർക്കിടക വാവ് ബലി: പൻവേൽ എംഎൽഎ പ്രശാന്ത് ഠാക്കൂർ സന്ദർശിച്ചു

    ശ്രീ നാരായണ ചൈതന്യ ട്രസ്റ്റിന്റെ കർക്കിടക വാവ് ബലി: പൻവേൽ എംഎൽഎ പ്രശാന്ത് ഠാക്കൂർ സന്ദർശിച്ചു

    Published on

    പൻവേൽ: ശ്രീ നാരായണ ചൈതന്യ ട്രസ്റ്റ് പൻവേലിന്റെ ആഭിമുഖ്യത്തിൽ ഖാന്ദേശ്വർ ശിവക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച കർക്കിടക വാവ് ബലി തർപ്പണത്തിൽ 550-ലേറെ ഭക്തർ പങ്കെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ചടങ്ങിൽ പങ്കാളികളായി.

    ആചാര്യൻ ഹേമകീർത്തി (ഗുരുപദം, തൃശൂർ)യുടെ കാർമികത്വത്തിലായിരുന്നു പിതൃപൂജാ ചടങ്ങുകൾ നടന്നത്. പൻവേൽ എംഎൽഎ പ്രശാന്ത് ഠാക്കൂർ ചടങ്ങിൽ സദ്ഭാവനാ സന്ദർശനം നടത്തി ഭക്തജനങ്ങൾക്ക് ആശംസകൾ നേർന്നു.

    ചടങ്ങിൽ സംസാരിച്ച എംഎൽഎ, ശ്രീ നാരായണ ചൈതന്യ ട്രസ്റ്റ് കഴിഞ്ഞ 15 വർഷമായി പിതൃപൂജാ പരിപാടി തുടർച്ചയായി സംഘടിപ്പിക്കുന്നതിനെ അഭിനന്ദിച്ചു. 15 വർഷത്തിനിടെ ഒരു വർഷം മാത്രമാണ് തനിക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ട്രസ്റ്റ് നടത്തുന്ന മത-സാമൂഹിക പ്രവർത്തനങ്ങളെയും ‘അർഹതപ്പെട്ടവരിലേക്ക് അന്നദാനം’ എന്ന പദ്ധതിയെയും പ്രശാന്ത് ഠാക്കൂർ പ്രത്യേകം അഭിനന്ദിച്ചു.

    തുടർന്ന് ആചാര്യൻ ഹേമകീർത്തി എംഎൽഎയെ പൊന്നാട അണിയിച്ച് ആദരിച്ചു.

    ട്രസ്റ്റ് പ്രസിഡന്റ് ഭക്തവത്സലൻ, സെക്രട്ടറി ജയചന്ദ്രൻ കെ. വാസു, ട്രഷറർ ശരത് ചന്ദ്രബാബു, ജോയിന്റ് സെക്രട്ടറി പ്രകാശ് സുകുമാരൻ, വൈസ് പ്രസിഡന്റ് ബാബു കൃഷ്ണൻ എന്നിവരും ട്രസ്റ്റിമാരായ സോബിൻ സുരേന്ദ്രൻ, അജിത് സുരേന്ദ്രൻ, മഹേഷ്, ഉദയഭാനു ബാലചന്ദ്രൻ, എം.പി. മോഹൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

    വനിതാ അംഗങ്ങളായ ശാന്ത സുരേന്ദ്രൻ, രതി ഉദയഭാനു, പുഷ്പ രാമകൃഷ്ണൻ, സന്ധ്യ ജയചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

    ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്കും ഭക്തജനങ്ങൾക്കും ട്രസ്റ്റ് ഭാരവാഹികൾ നന്ദി അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും AMCHI MUMBAI Every Saturday | 4:30 PMKairali News

    Latest articles

    പൻവേൽ മലയാളിസമാജം ഓണപ്പൂക്കളമത്സരം ഓഗസ്റ്റ് 30ന്

    പൻവേൽ: പൻവേൽ മലയാളിസമാജം ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി 15-ാമത് ഓണപ്പൂക്കളമത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 30 ഞായറാഴ്ച ന്യൂ...

    ഡോംബിവ്‌ലിയിൽ പട്ടാപ്പകൽ കവർച്ച; ഓട്ടോറിക്ഷ തടഞ്ഞ് മലയാളിയിൽ നിന്ന് സ്വർണമാലയും പണവും കവർന്നു

    ഡോംബിവ്‌ലി: പട്ടാപ്പകൽ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി മലയാളിയെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്നതായി പരാതി. ഡോംബിവ്‌ലി പലാവയിൽ താമസിക്കുന്ന സുധീറിനാണ് ഗാന്ധിനഗർ...

    മഹാരാഷ്ട്രയിൽ ക്രൈസ്തവ പ്രതിനിധികൾ MPCC അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി; ഭരണഘടനാവകാശ സംരക്ഷണത്തിന് പൂർണ്ണ പിന്തുണ

    മുംബൈ: മഹാരാഷ്ട്രയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളും ആശങ്കകളും ഉന്നയിച്ച് വിവിധ ക്രൈസ്തവ സംഘടനകളിലെ ഭാരവാഹികളും അംഗങ്ങളും...

    നാഗ്‌പൂരിൽ മലയാളി യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് മലയാളി സംഘടനകൾ

    നാഗ്‌പൂർ: നാഗ്‌പൂരിൽ മലയാളി യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ഏറ്റുമാനൂർ സ്വദേശിയായ 37കാരനാണ് ദാരുണമായി മരിച്ചത്. ഗോണ്ടിയയിൽ...
    spot_img

    More like this