HomeNewsശ്രീനാരായണമന്ദിര സമിതിയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം; 1500-ലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു

ശ്രീനാരായണമന്ദിര സമിതിയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം; 1500-ലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു

Published on

മുംബൈയിലെ ശ്രീനാരായണമന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ 80-ാം സ്വാതന്ത്ര്യദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. സമിതിയുടെ കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 1500-ലേറെ വിദ്യാർത്ഥികൾ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

രാവിലെ 8.30ന് ശ്രീനാരായണമന്ദിര സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ ദേശീയപതാക ഉയർത്തി. ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, അസിസ്റ്റന്റ് ട്രഷറർ പി. പൃഥ്വിരാജ്, സോണൽ സെക്രട്ടറി വി. മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ശ്രീനാരായണഗുരു കോളേജ് ഓഫ് കോമേഴ്സ്, ശ്രീനാരായണഗുരു ജൂനിയർ കോളേജ്, ശ്രീനാരായണഗുരു സെൻട്രൽ സ്കൂൾ, ശ്രീനാരായണഗുരു സ്കൂൾ ഓഫ് എജുക്കേഷൻ, ശ്രീനാരായണഗുരു ഇംഗ്ലീഷ് മീഡിയം പ്രൈമറി, ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, ശ്രീനാരായണഗുരു മറാത്തി വിദ്യാലയം, കുമാരനാശാൻ പ്രീ-പ്രൈമറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ആഘോഷത്തിൽ അണിനിരന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. ദേവനാർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിന്റെ ഭാഗമായി.

തുടർന്ന് വിദ്യാർത്ഥികൾ വന്ദേ മാതരം, മഹാരാഷ്ട്ര സംസ്ഥാന ഗാനം, ദേശീയഗാനം എന്നിവ ആലപിച്ചു. എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്കൂൾ ബാൻഡ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന വർണ്ണശബളമായ മാർച്ച് പാസ്റ്റ് ആഘോഷത്തിന് മാറ്റുകൂട്ടി.

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന വർണ്ണാഭമായ ഘോഷയാത്രയും ശ്രദ്ധേയമായി. തുടർന്ന് സമിതിയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും നൃത്തങ്ങളും ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി.

വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും ദേശഭക്തിയുടെ ആവേശവും നിറഞ്ഞുനിന്ന ചടങ്ങ്, സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം പുതുതലമുറയിലേക്ക് പകരുന്ന ശ്രദ്ധേയമായ ആഘോഷമായി മാറി.

Latest articles

കേരള സമാജം സാംഗ്ലി സ്വാതന്ത്രദിനം ആഘോഷിച്ചു

പശ്ചിമ മഹാരാഷ്ട്രയിലെ കേരള സമാജം സാംഗ്ലി ഇന്ത്യൻ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് എല്ലാ വർഷത്തെ പോലെ ഈ വർഷവും അനാഥരും അശരണരും...

ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ പൂക്കളമത്സരത്തിന് വൻ വരവേൽപ്പ്

30 ടീമുകൾ പങ്കെടുത്തു; ഓണച്ചന്തയിൽ 96 സ്റ്റാളുകളും ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ...

ഏക മകന്റെ വിയോഗത്തിൽ തകർന്ന കുടുംബത്തിന് താങ്ങായി വേൾഡ് മലയാളി കൗൺസിൽ

കാനഡയിൽ മരിച്ച 28കാരന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആഗോളതലത്തിൽ ഏകോപനം വഡോദര: കാനഡയിൽ അപ്രതീക്ഷിതമായി മരിച്ച വഡോദര കരേലിബാഗ് സ്വദേശി അഭിഷേക്...

ബോംബെ കേരള മുസ്‌ലിം ജമാഅത്തിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം

മുംബൈ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. രാവിലെ 9 മണിക്ക്...
spot_img

More like this