ആഗോള ബിസിനസ് നെറ്റ്‌വർക്കിംഗിന് പുതിയ വേദി
നവി മുംബൈ: വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര ബിസിനസ് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നവി മുംബൈയിലെ പാർക്ക് ഇൻ ഹോട്ടൽ കോൺഫറൻസ് ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. മഹാരാഷ്ട്രയിലെ മലയാളി സംരംഭകരെയും ബിസിനസ് പ്രൊഫഷണലുകളെയും ഒരൊറ്റ വേദിയിൽ കൂട്ടിയിണക്കി ആഗോളതലത്തിലുള്ള ബിസിനസ് നെറ്റ്‌വർക്കിംഗ്, സഹകരണം, നിക്ഷേപ സാധ്യതകൾ, വിജ്ഞാന കൈമാറ്റം എന്നിവയ്ക്ക് പുതിയ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിസിനസ് ക്ലബ്ബിന് തുടക്കം കുറിച്ചത്.

നവി മുംബൈയിൽ നടന്ന ചടങ്ങിൽ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ മുഖ്യാതിഥിയായിരുന്നു. ആഗോള തൊഴിൽ സാധ്യതകളും നൈപുണ്യ വികസനവും മുന്നോട്ടുവയ്ക്കുന്ന ഹ്യൂമൻ റിസോഴ്‌സ് രംഗത്തെ പ്രമുഖ സംരംഭകനായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ, മാറിവരുന്ന ആഗോള തൊഴിൽ വിപണിയുടെ സാധ്യതകളും വെല്ലുവിളികളും ബിസിനസ് സമൂഹം പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
170 രാജ്യങ്ങളിലെ കണക്റ്റിവിറ്റി WMF ബിസിനസ് ക്ലബ്ബിന്റെ ഏറ്റവും വലിയ ശക്തിയാണ്; ഈ ശൃംഖലയെ ബിസിനസ് വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തണമെന്നും സുരേഷ് കുമാർ മധുസൂദനൻ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ മലയാളി സംരംഭകരെ പരസ്പരം ബന്ധിപ്പിച്ച് പുതിയ വിപണികൾ, നിക്ഷേപം, പങ്കാളിത്തം, ബിസിനസ് അവസരങ്ങൾ എന്നിവ കണ്ടെത്താൻ ബിസിനസ് ക്ലബ് സഹായിക്കണം. ഇത് ഒരു പദവിയല്ല, വലിയ ഉത്തരവാദിത്വമാണെന്നും മുഖ്യാതിഥിയായി സംസാരിച്ച സുരേഷ് കുമാർ ചൂണ്ടിക്കാട്ടി

നിക്ഷേപ-സമ്പത്ത് മാനേജ്മെന്റ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള സാമ്പത്തിക വിദഗ്ധനും Impetus Arthasutraയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പി. ആർ. ദിലീപ്, പ്രമുഖ ആർക്കിടെക്ടും Architecture, Interior Design, Urban Design, Landscape Design, Design & Build മേഖലകളിലെ വിദഗ്ധനുമായ സുരേഷ് ബാബു മുത്തലയിലും വിശിഷ്ടാതിഥികളായിരുന്നു. വിശിഷ്ടാതിഥി പി. ആർ. ദിലീപ് നിക്ഷേപം, സാമ്പത്തിക ആസൂത്രണം, സമ്പത്ത് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചു.
പ്രമുഖ ആർക്കിടെക്ട് സുരേഷ് ബാബു മുത്തലയിൽ ആർക്കിടെക്ചർ, ഇന്റീരിയർ ഡിസൈൻ, അർബൻ ഡിസൈൻ, ലാൻഡ്‌സ്‌കേപ്പ് ഡിസൈൻ, ഡിസൈൻ & ബിൽഡ് തുടങ്ങിയ മേഖലകളിലെ അനുഭവങ്ങൾ പങ്കിട്ടു

പ്രമുഖരുടെ സാന്നിധ്യം
WMF ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, ഏഷ്യ റീജിയൻ പ്രസിഡന്റ് ഫ്രാൻസ് മുണ്ടാടൻ, WMF ബിസിനസ് ക്ലബ് അന്താരാഷ്ട്ര പ്രസിഡന്റ് റെജിൻ ചാലപ്പുറം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
WMF മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പേട്രൺ ഡോ. ഉമ്മൻ ഡേവിഡ്, പ്രസിഡന്റ് ഡോ. റോയ് ജോൺ മാത്യു, സെക്രട്ടറി ഡൊമിനിക് പോൾ, ബിസിനസ് ക്ലബ് പ്രസിഡന്റ് വർഗീസ് ഫിലിപ്പ്, സെക്രട്ടറി ശിവറാം മഠത്തിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
WMF മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ഡോ. റോയ് ജോൺ മാത്യു സ്വാഗതം ആശംസിച്ചു.

ബിസിനസ് സാധ്യതകൾക്ക് ആഗോള വേദി
WMF ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ 170 രാജ്യങ്ങളിലെ WMF സാന്നിധ്യം കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് പറഞ്ഞു. വിവിധ രാജ്യങ്ങളിലെ മലയാളി സംരംഭകരെയും പ്രൊഫഷണലുകളെയും ബന്ധിപ്പിച്ച് ബിസിനസ് ആശയങ്ങൾ, അറിവ്, നിക്ഷേപ-തൊഴിൽ സാധ്യതകൾ എന്നിവ കൈമാറാനുള്ള ആഗോള വേദിയായി WMF ബിസിനസ് ക്ലബ് മാറണമെന്നും വ്യക്തമാക്കി
WMF-ന്റെ വിവിധ രാജ്യങ്ങളിലെ ശൃംഖല പുതിയ വിപണികളിലേക്ക് കടക്കാൻ സംരംഭകർക്ക് സഹായകരമാകുമെന്നും, Job Connect പോലുള്ള പദ്ധതികളിലൂടെ വിശ്വസനീയമായ തൊഴിൽ വിവരങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. AI ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി നവീകരണം, സഹകരണം, കഠിനാധ്വാനം എന്നിവയിലൂടെ മലയാളി സംരംഭകർ ആഗോളതലത്തിൽ വളരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു

ബിസിനസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും
WMF ബിസിനസ് ക്ലബ് അന്താരാഷ്ട്ര പ്രസിഡന്റ് റെജിൻ ചാലപ്പുറം ബിസിനസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങളും പ്രവർത്തന രീതികളും വിശദീകരിക്കുന്ന പ്രത്യേക PPT അവതരണം നടത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സംരംഭകരെ ബന്ധിപ്പിക്കുകയും പരസ്പര സഹകരണത്തിലൂടെ പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ബിസിനസ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ബിസിനസ് ആശയങ്ങൾ പങ്കുവയ്ക്കൽ, നിക്ഷേപ സാധ്യതകൾ കണ്ടെത്തൽ, സംരംഭകർ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ, പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനുള്ള അവസരങ്ങൾ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ ക്ലബ് ശ്രദ്ധ കേന്ദ്രീകരിക്കും.

പുതിയ ഭാരവാഹികൾ ചുമതലയേറ്റു
WMF ബിസിനസ് ക്ലബ് അന്താരാഷ്ട്ര പ്രസിഡന്റ് റെജിൻ ചാലപ്പുറത്തിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്ര ബിസിനസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ബിസിനസ് ക്ലബ് മുംബൈ ഭാരവാഹികൾ:
- പ്രസിഡന്റ്: വർഗീസ് ഫിലിപ്പ്
- വൈസ് പ്രസിഡന്റ്: സാവിയോ അഗസ്റ്റിൻ
- സെക്രട്ടറി: ശിവറാം മഠത്തിൽ
- ജോയിന്റ് സെക്രട്ടറി: ബിജു രാജൻ
- ട്രഷറർ: റെന്നി ഫിലിപ്പോസ്
- ജോയിന്റ് ട്രഷറർ: ദിവ്യ നായർ
തുടർന്ന് ബിസിനസ് ക്ലബ് പ്രസിഡന്റ് വർഗീസ് ഫിലിപ്പ് കോർ കമ്മിറ്റി അംഗങ്ങൾക്കും ബിസിനസ് ക്ലബ് അംഗങ്ങൾക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബിസിനസ് സമൂഹത്തിന് കൂട്ടായ മുന്നേറ്റത്തിന്റെ ആഹ്വാനം
ആഗോള തലത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ, ബിസിനസ് മേഖലകളിൽ നൈപുണ്യ വികസനത്തിനും അന്താരാഷ്ട്ര നെറ്റ്‌വർക്കിംഗിനും നൽകേണ്ട പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
WMF മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പേട്രൺ ഡോ. ഉമ്മൻ ഡേവിഡ്, WMF ഏഷ്യ റീജിയൻ പ്രസിഡന്റ് ഫ്രാൻസ് മുണ്ടാടൻ, WMF സെക്രട്ടറി ഡൊമിനിക് പോൾ എന്നിവരും ചടങ്ങിൽ സംസാരിച്ചു. ആഗോള സംഘടനക്ക് മഹാരാഷ്ട്രയിൽ തുടക്കമിടാൻ നിമിത്തമായ അനുഭവങ്ങൾ ഡോ ഡേവിഡ് വിശദീകരിച്ചു. ചുരുങ്ങിയ കാലയളവിൽ സംസ്ഥാനത്ത് വലിയൊരു സാന്നിധ്യമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും പങ്ക് വച്ചു .
അംഗപരിചയവും നെറ്റ്‌വർക്കിംഗും
ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു അംഗങ്ങളുടെ PPT അവതരണവും പരിചയപ്പെടുത്തലും. ഓരോ അംഗത്തിന്റെയും ബിസിനസ് മേഖലയും പ്രൊഫഷണൽ പശ്ചാത്തലവും പരിചയപ്പെടുത്തി. അംഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിനും ബിസിനസ് ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും ഇത് അവസരമൊരുക്കി.
പുതിയ ബിസിനസ് ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും പരസ്പര സഹകരണ സാധ്യതകൾ കണ്ടെത്തുന്നതിനും ഇത്തരം കൂട്ടായ്മകൾ നിർണായകമാണെന്ന് സംഘാടകർ പറഞ്ഞു.
ലോക മലയാളി നേതൃത്വത്തിന് ആദരം
ചടങ്ങിൽ WMF ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, ഡോ. സുരേഷ്‌കുമാർ മധുസൂദനൻ, റെജിൻ ചാലപ്പുറം, ഫ്രാൻസ് മുണ്ടാടൻ, പി. ആർ. ദിലീപ്, സുരേഷ് ബാബു മുത്തലയിൽ തുടങ്ങിയ വിശിഷ്ടാതിഥികളെ ആദരിച്ചു.
ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ഷൈബു വർഗീസ് (Aegon), രാജീവ് (Galleon) , ബിജു രാജൻ (Sreetrans), ബാബുരാജ് മേനോൻ (Max Marine) തുടങ്ങിയവരുടെ സാന്നിധ്യവും ശ്രദ്ധേയമായി

WMF മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിജോയ് ഉമ്മൻ അവതരിപ്പിച്ച ‘WMF Coffee Book’ മോഡൽ ചടങ്ങിലെ ശ്രദ്ധേയമായ അവതരണമായി. മുംബൈയിലെ പ്രമുഖ ബിസിനസ് പ്രൊഫഷണലുകളുടെയും സംരംഭകരുടെയും പ്രൊഫൈലുകൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഈ സംരംഭത്തിന് ചടങ്ങിൽ മികച്ച സ്വീകാര്യത ലഭിച്ചു.

മലയാളി സംരംഭകർക്കായി പുതിയ അധ്യായം
മഹാരാഷ്ട്രയിലെ മലയാളി സംരംഭകരുടെയും ബിസിനസ് പ്രൊഫഷണലുകളുടെയും കൂട്ടായ ശക്തി പ്രയോജനപ്പെടുത്തി പുതിയ ബിസിനസ് സാധ്യതകൾ തുറക്കുന്നതിനും ആഗോള തലത്തിലുള്ള നെറ്റ്‌വർക്കിംഗിന് ശക്തമായ അടിത്തറ ഒരുക്കുന്നതിനുമുള്ള നിർണായക ചുവടുവയ്പ്പാണ് WMF മഹാരാഷ്ട്ര ബിസിനസ് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനമെന്ന് സംഘാടകർ വ്യക്തമാക്കി.
പരസ്പര സഹകരണത്തിലൂടെ “Business for Business” എന്ന ആശയം ശക്തിപ്പെടുത്തുകയും മഹാരാഷ്ട്രയിലെ മലയാളി ബിസിനസ് സമൂഹത്തെ WMF-ന്റെ ആഗോള ശൃംഖലയുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുകയും ചെയ്യുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം.
ചടങ്ങിന് ബിസിനസ് ക്ലബ് മുംബൈ സെക്രട്ടറി ശിവറാം മഠത്തിൽ നന്ദി രേഖപ്പെടുത്തി. WMF നേതാക്കളും ബിസിനസ് ക്ലബ് ഭാരവാഹികളും അംഗങ്ങളും ക്ഷണിതാക്കളും പങ്കെടുത്ത ചടങ്ങ് പുതിയ സംരംഭക സൗഹൃദ ബന്ധങ്ങൾക്ക് തുടക്കമിട്ടു. Tune in and follow Amchi Mumbai online for the highlights of the event
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി
📺 AMCHI MUMBAI
Every Saturday | 4:30 PM
Kairali News
