നവി മുംബൈ: വാശിയിലെ ന്യൂ എറ ഹോസ്പിറ്റലുമായി ചേർന്ന് ശ്രീനാരായണ മന്ദിരസമിതി, വാശി യൂണിറ്റ് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് എസ്. എൻ. എം എസ് പ്രസിഡന്റ് എം. ഐ. ദാമോദരനും ന്യൂ എറ ആശുപത്രിയിലെ ഡോ. അശോക് ഷായും ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.
മെഡിക്കൽ ക്യാമ്പിൽ കണ്ട വമ്പിച്ച ജനപങ്കാളിത്തം ജനങ്ങളിൽ ആരോഗ്യ അവബോധം ഉണ്ടായിരിക്കുന്നതിന്റെ തെളിവാണെന്ന് സമിതി പ്രസിഡന്റ് പറഞ്ഞു.
“ആരോഗ്യകരമായ ഭക്ഷണം: എന്ത്, എങ്ങനെ?” എന്ന വിഷയത്തിൽ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ. ഗിരീഷ് നായർ വിശദീകരണം നൽകി. ന്യൂ എറ ഹോസ്പിറ്റൽ ഡയറക്ടറും ന്യൂറോ സർജനുമായ ഡോ. സുനിൽ കുട്ടി, ന്യൂറോളജിസ്റ്റ് മധുകർ നായിക്ക്, ഡോ. അമിത് ടൻകി, സമിതി സോണൽ സെക്രട്ടറി എൻ. എസ്. രാജൻ, വാശി യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ എന്നിവർ സംസാരിച്ചു.
സമിതി കൌൺസിൽ അംഗങ്ങളായ ബാലൻ പണിക്കർ, ജയപ്രകാശ്, പ്രീത സുരേന്ദ്രൻ, ശശിധരൻ, വനിതാ വിഭാഗം കൺവീനർ ജയശ്രീ ശ്രീധരൻ, സെക്രട്ടറി സുജാത ശശിധരൻ, വത്സമ്മ വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകുകയും ചെയ്തു.
- ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി
- ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു
- ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്
- വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത
- ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു