മുംബൈ ഉപനഗരമായ കല്യാണിലെ തിരക്കേറിയ ശിവാജി ചൗക്കിലാണ് ആഡംബര കാറിലെ ഈ സാഹസിക യാത്ര. കാറിന്റെ ബോണറ്റിൽ സുഹൃത്തിനെ ഇരുത്തിയാണ് കൗമാരക്കാരന്റെ പ്രകടനം
സർക്കാർ ഉദ്യോഗസ്ഥനായ കുട്ടിയുടെ പിതാവിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത ബിഎംഡബ്ല്യു കാറിലാണ് പതിനേഴുകാരന്റെ അഭ്യാസം
Watch: Mumbai Teen Drives Father's BMW On Busy Road With Man On Bonnet angry @MumbaiPolice pic.twitter.com/5B6vvcHJAN
— 𓆩ᖇꫝ᧒𓆪ᶦ–WᎥtness𒆜 (@BitmanRaj) May 27, 2024
പ്രദേശവാസികൾ പകർത്തിയ വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറലായതോടെ കൗമാരക്കാരനും പിതാവിനുമെതിരെ പോലീസ് കേസെടുത്തു
കാറിൻ്റെ ബോണറ്റിൽ കിടന്ന സുഭം മിതാലിയയെ അറസ്റ്റ് ചെയ്തു
പോയ വാരമാണ് പുനെയിൽ മദ്യപിച്ച് കാർ ഓടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടു സോഫ്റ്റ്‌വെയർ എൻജിനീയർമാർ കൊല്ലപ്പെട്ടത്. സംഭവത്തിൽ വാഹനമോടിച്ചിരുന്ന കൗമാരക്കാരനും പിതാവും വ്യാജ റിപ്പോർട്ട് ഉണ്ടാക്കിയ ഡോക്ടർമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.