മുംബൈ-കന്യാകുമാരി പ്രതിദിനവണ്ടിയായ ജയന്തി ജനതയെ പുണെ-കന്യാകുമാരി ആക്കിയതോടെ നിലവിൽ നേത്രാവതി എക്സ്പ്രസ് മാത്രമാണ് ദിവസേന മുംബൈയിൽനിന്ന് കേരളത്തിലേക്ക് ഓടുന്നത്.കൊങ്കൺ വഴി ഓടുന്ന ആഴ്ചയിൽ രണ്ട് സർവീസ് വീതമുള്ള വണ്ടികളിലെല്ലാം ടിക്കറ്റ് ലഭ്യതയും കുറവായതോടെയാണ് പുതിയൊരു വണ്ടിക്ക് വേണ്ടിയുള്ള ആവശ്യം ശക്തമായത്
ഇതോടെ മുംബൈ-കേരള പ്രതിദിന ട്രെയിൻ എന്ന ആവശ്യം മധ്യറെയിൽവേയും ദക്ഷിണ റെയിൽവേയും കഴിഞ്ഞ ടൈംടേബിൾ കമ്മിറ്റി യോഗത്തിൽ ഉന്നയിക്കുകയായിരുന്നു. എന്നാൽ പ്രതിദിനവണ്ടിയ്ക്ക് സമയക്രമം ഒരുക്കാൻ ബുദ്ധിമുട്ടാണെന്നും പ്രതിവാര വണ്ടിയാണെങ്കിൽ പരിഗണിക്കാമെന്നുമായിരുന്നു കൊങ്കൺ റെയിൽവേയുടെ മറുപടി
അങ്ങിനെയാണ് മുംബൈയിൽനിന്ന് കേരളത്തിലേക്ക് പുതിയ പ്രതിവാര ട്രെയിൻ അനുവദിച്ചിരിക്കുന്നത്. പൻവേൽ-കൊച്ചുവേളി റൂട്ടിൽ പ്രതിവാര വണ്ടിയായി ഓടുവാനുള്ള തീരുമാനം കഴിഞ്ഞ ടൈംടേബിൾ കമ്മിറ്റിയാണ് എടുത്തത്.
- ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി
- ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു
- ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്
- വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത
- ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു