നീണ്ട 45 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച ടെക്സാസ് ജോയിന്റ് സെക്രട്ടറി നസീറിന് ടെക്സാസ് ദുബൈ ഊഷ്മളമായ യാത്രയയപ്പ് നൽകി
തിരുവനന്തപുരം സ്വദേശികളുടെ ദുബൈ കൂട്ടായ്മയായ ടെക്സാസ് , സ്ഥാപക അംഗമായ A K നസീറിന് ദുബൈയിലെ സീലോർഡ് റെസ്റ്റോറന്റ് വച്ച് വിപുലമായ യാത്രയയപ്പ് നല്‍കി.
ദുബൈയിൽ കഴിഞ്ഞ 45 വർഷമായി ജോലി ചെയ്തിരുന്ന നസീർ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ടെക്സാസിന്റെ പ്രാരംഭ ഘട്ടങ്ങള്‍ മുതൽ സജീവ പ്രവര്‍ത്തനങ്ങളിലൂടെ ജനപ്രിയനാണ് നസീർ
ടെക്സാസ് ആക്ടിഗ് പ്രസിഡണ്ട് റ്റൈറ്റൈസ് ജോസഫിൻറെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി നജീബ് സ്വാഗതം പറഞ്ഞു.
ആക്ടിഗ് ട്രഷറർ അമീന്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാര്‍ക്കും നന്ദി പറഞ്ഞു.യോഗത്തിന് ശേഷം മുൻ പ്രസിഡൻ് ജയകുമാറിൻ്റെയും മനോജിൻ്റെയും സംഗീത വിരുന്നും ഉണ്ടായിരുന്നതായി എക്സിക്കുട്ടീവ് അംഗം ഇഗ്നേഷിയസ്സ് അറിയിച്ചു