അഹമ്മദാബാദ്: സാംസ്‌കാരിക സമ്മേളനവും ചര്‍ച്ചാ വേദികളും കലാവിരുന്നും നാടൻ വിഭവങ്ങളുടെ ഭക്ഷണശാലയും സമ്പന്നമാക്കിയ ദിനത്തില്‍ രാവിലെ 9:30 ന് തുടങ്ങി 15 മണിക്കൂറോളം നീണ്ട ആഘോഷ പരിപാടികൾ ഫെഡറേഷന്‍ ഓഫ് ഗുജറാത്ത് മലയാളി അസോസിയേഷന്‍സ് (ഫെഗ്മ) രജതജൂബിലിയാഘോഷം ഉജ്വലമായി.
നഗരത്തില്‍ ഷേലയിലെ ഔഡ ഓഡിറ്റോറിയത്തില്‍ രാവിലെ ആരംഭിച്ച പരിപാടികളില്‍ ഗുജറാത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു.
വൈകിട്ട് സാംസ്‌കാരിക സമ്മേളനത്തില്‍ ഫെഗ്മ പ്രസിഡന്റ് ഡോ.കെ.എം. രാമചന്ദ്രന്‍ അധ്യക്ഷനായി. വിശിഷ്ടാതിഥികളായ വ്യവസായിയും സാമൂഹ്യ പ്രവർത്തകനും ചലച്ചിത്ര നിര്‍മതാവുമായ ഡോ.എ.വി.അനൂപ്, പ്രമുഖ സംരംഭകന്‍ മോഹന്‍.ബി.നായര്‍, ഏഷ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.പി.ചന്ദ്രന്‍, മലയാളം മിഷന്‍ രജിസ്ട്രാര്‍ വിനോദ് വൈശാഖി, അദൈ്വത ഗുരുകുല്‍ ചെയര്‍മാന്‍ ആര്‍.കെ.നായര്‍, ഫെയ്മ വൈസ് ചെയര്‍മാന്‍ കല്‍പ്പക ഗോപാലന്‍, വൈസ്പ്രസിഡന്റ് റെജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫെഗ്മയുടെ കഴിഞ്ഞ കാല പ്രധാന പ്രവർത്തനങ്ങളും ഭാവിപരിപാടികളും ജനറല്‍ സെക്രട്ടറി ബി.ഷാജഹാന്‍ അവതരിപ്പിച്ചു. ട്രഷറര്‍ രാജേഷ് കുറുപ്പ്, വൈസ് പ്രസിഡന്റ് എം.സി.വിവേകാനന്ദന്‍, അഹമ്മദാബാദ് കേരള സമാജം പ്രസിഡന്റ് സി.ഗിരീശന്‍, ജനറല്‍ സെക്രട്ടറി ബെന്നി വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു. ആഘോഷസമിതി ചെയര്‍മാന്‍ സി.വി.നാരായണന്‍ സ്വാഗതവും ഫെഗ്മ വൈസ് പ്രസിഡന്റ് ജയകുമാര്‍.കെ.നായര്‍ നന്ദിയും പറഞ്ഞു.
ഗുജറാത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ഗൗതം വിവേകാനന്ദൻ ഐ. പി.എസ് വിഷ്ണു ശശികുമാര്‍ ഐ. എഫ്. എസ്. ദേശിയ ചലച്ചിത്ര പുരസ്കാരം നേടിയ എം. മുകുന്ദൻ, എഴുത്തുകാരൻ അജയ് കല്യാണി എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങളും വിനീത വിജയകുമറിന് കലാ തിലകം ട്രോഫിയും വിതരണം ചെയ്തു.
ഫെഗ്മ മുന്‍ പ്രസിഡന്റ് സെക്രട്ടറിമാരായ ജേക്കബ് മാത്യൂസ്, വി.കെ.പുരുഷോത്തമന്‍, എം.ശ്രീകുമാര്‍, ടി.കെ.പിള്ള, ജയേഷ് മേനോൻ എന്നിവരും ആഘോഷത്തിന്റെ ഭാഗമായി മുൻ ഭാരവാഹികളെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
ഫെഗ്മ കായികോത്സവം ചാമ്പ്യൻ സമാജങ്ങൾക്ക് കെ ജി ഹരികൃഷ്ണൻ മെമ്മോറിയാൽ ട്രോഫി കാർത്തിക സുബ്രമണ്യം, ബിജു സേവ്യർ കലോത്സവത്തിന്റെ ആഘോഷ കമ്മിറ്റി ചെയർമാൻ സി. വി നാരായണൻ ബിന്ദു എസ് നായർ, ഗിരീഷ് മേനോനും ചേർന്ന് വിജയികള്‍ക്കുള്ള ട്രോഫികൾ നല്‍കി.
സുധാകരൻ നായർ, അജിത് കെ കെ, അജയ് കുമാർ, രാജൻ നായർ, റെജി തോമസ്, ശ്രീനാഥൻ, രമേശ്‌നായർ, ഋഷി നായർ എന്നിവരും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
രാവിലെ മലയാളം മിഷന്‍ സെമിനാര്‍ വിനോദ് വൈശാഖിയും നാരീശക്തി സെമിനാര്‍ മുന്‍ ഡി.ജി.പി. ഡോ. ബി.സന്ധ്യയും നയിച്ചു. പ്രശസ്ത മെന്റലിസ്റ്റ് നിപിന്‍ നിരവത്തിന്റെ ഡീപ്പ് ബ്രെത്ത് ഷോയും ഉണ്ടായിരുന്നു.
പ്രമുഖ മലയാളി പ്രതിഭകള്‍ക്കുള്ള സമര്‍പ്പണമായിരുന്നു സാംസ്‌കാരിക സന്ധ്യയിലെ നൃത്തപരിപാടികളും മെഗാ തിരുവാതിരയും സർഗ്ഗ സംഗീതവും.
സംരംഭക പുരസ്‌കാരങ്ങള്‍ നല്‍കി
ഗുജറാത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 16 മലയാളി സംരംഭകരെ പ്രത്യേക ജൂറി തിരഞ്ഞെടുത്തിരുന്നു. ഇവര്‍ക്ക് ഫെഗ്മ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരം മുന്‍ ഡി.ജി.പി ഡോ.ബി.സന്ധ്യ സമ്മാനിച്ചു.
മോഹന്‍.ബി.നായര്‍, എം.പി.ചന്ദ്രന്‍,ഡോ.അജയ് കൃഷണന്‍, അനില്‍.എം.പിള്ള, ബിജു സേവ്യര്‍, എസ്.മധുസൂദനന്‍, രവിനായര്‍, തോമസ് ജോസഫ്, ജി.സി.നായര്‍, പി.എന്‍.മോഹനന്‍, ബാലു നായര്‍, ഹരി.പി.നായര്‍, സിന്ധു സുധീര്‍, ആര്‍.കെ.നായര്‍, മുരളീധര്‍ നായര്‍, പി.ബി.രാജ്‌മോഹന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
ഇന്ത്യ യുറേഷ്യ ട്രേഡ് കൗൺസിൽ ചെയർമാനായി തിരഞ്ഞെടുത്ത ഡോ. എ. വി. അനൂപിനെ ഫെഗ്മ ചടങ്ങിൽ ആദരിച്ചു.
കുട്ടി മലയാളം ക്ലബ്.
ഗുജറാത്തില്‍ സ്‌കൂളുകളിലെ ആദ്യ കുട്ടി മലയാളി ക്ലബ് സില്‍വാസയിലെ അദൈ്വത് ഗുരുകുല്‍ സ്‌കൂളില്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ആര്‍.കെ.നായരും മലയാളം മിഷന്‍ രജിസ്ട്രാര്‍ വിനോദ് വൈശാഖിയും ഫെഗ്മ നേതൃത്വവും യോഗത്തില്‍ പ്രഖ്യാപിച്ചു.
- മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.
- കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും
- കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ
- അണുശക്തിനഗറിലെ ഭാഗവത സപ്താഹ യജ്ഞം പരിസമാപ്തിയിലേക്ക്