More
    Homeകല്യാൺ രൂപതാ പിതൃവേദിയുടെ കൈറോസ് 2024 കലാമത്സരങ്ങൾ അരങ്ങേറി

    കല്യാൺ രൂപതാ പിതൃവേദിയുടെ കൈറോസ് 2024 കലാമത്സരങ്ങൾ അരങ്ങേറി

    Published on

    spot_img

    കല്യാൺ രൂപതാ പിതൃവേദിയുടെ നേതൃത്വത്തിൽ കൈറോസ് 2024 കലാ മത്സരങ്ങൾ പൻവേൽ ആർക്കിൽ വെച്ച് ഞായറാഴ്ച, 28.07.2024 ന് അത്യാഘോഷപൂർവം കൊണ്ടാടി.

    രൂപത പിതൃവേദി ഡയറക്ടർ റെവ. ഫാ. ബോബി മുളക്കാംപിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ ഹോളി എയ്ഞ്ചൽസ് സ്കൂൾ, കോളേജ് സ്ഥാപകനും ഡയറക്ടറുമായ ഡോ : ഉമ്മൻ ഡേവിഡ് കൈറോസ് ആഘോഷങ്ങൾക്ക് തിരിതെളിച്ച് ഉദ്ഘാടനം നിവ്വഹിച്ചു.

    നാട്ടിൽ ജനിച്ചു വളർന്ന് അത്യധ്വാനത്തിനായി മഹാരാഷ്ട്രയിലേക്ക് ചേക്കേറിയ സീറോ മലബാർ സഭാ അംഗങ്ങളുടെ പിതാക്കന്മാരുടെ ഈ വലിയ കൂട്ടായ്മയും അതിന്റെ പ്രവർത്തനങ്ങളും തന്നിൽ അഭിമാനം സൃഷ്ടിക്കുന്നുവെന്ന് ഡോ ഡേവിഡ് പ്രശംസിച്ചു. സാമൂഹ്യ ബോധമുള്ള ഒരു പൗരനെ നാളേയ്ക്കായി സൃഷ്ടിക്കുക എന്നതാകണം സ്‌കൂളുകളുടെ പ്രധാനമായ ലക്ഷ്യമെന്നും അതിൽ സമമായ പങ്ക് വഹിക്കാൻ പിതാക്കന്മാർക്കുള്ള ഉത്തരവാദിത്തെയും അദ്ദേഹം ചൂണ്ടി കാണിച്ചു.. അൻപതു വർഷം നീണ്ട അധ്യാപന ജീവിതം പൂർത്തിയാക്കിയ ഡോക്ടർ ഉമ്മൻ ഡേവിഡിന് പിതൃവേദി ആദരസൂചകമായി മെമെന്റോ നൽകി ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു..

    കല്യാൺ രൂപത പിതൃവേദി ഡയറക്ടർ റെവ. ഫാ. ബോബി മുളക്കാംപിള്ളി അധ്യക്ഷ പ്രസംഗവും പിതൃവേദി പ്രസിഡണ്ട് അഡ്വ. വി ഏ മാത്യു സ്വാഗതവും ആശംസകളും അർപ്പിച്ചു.

    പിതൃവേദി പൻവേൽ യൂണിറ്റ് സെക്രട്ടറി എം എം ജോസ് വചന വായന നടത്തി. ഡയറക്ടർ ബോബി അച്ചൻ, ഏ. ആർ സീ ഡയറക്ടർ റെവ ഫാ പോൾ കുണ്ടുപറമ്പിൽ എന്നിവർ സന്ദേശം പകർന്നു.

    വൈസ് പ്രസിഡന്റ് പി. ഓ ജോസ് ഉൽഘാടന സമാപന ചടങ്ങുകൾ നിയന്ത്രിച്ചു

    കല്യാൺ രൂപതയുടെ നാസിക്, പൂനെ തുടങ്ങി അമ്പതോളം ഇടവകകളിൽ നിന്നായി 300 ൽ പരം മത്സരാർഥികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു

    കല്യാൺ രൂപതയുടെ ചാൻസ്ലർ റെവ. ഫാ. ജോജു അറയ്ക്കൽ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനധാനം നിർവഹിച്ചു. പിതൃവേദി അംഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തെയും കൈറോസ് പോലെയുള്ള പ്രോഗ്രാമുകളിലെ പിതൃവേദി അംഗങ്ങളുടെ സജീവ സാന്നിധ്യവും ചാൻസലർ പ്രകീർത്തിച്ചു.

    രാവിലെ എട്ടരയ്ക്കു രജിസ്ട്രേഷനിൽ തുടങ്ങി 9.30 ന് ഡയറക്ടർ ബോബി അച്ഛന്റെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിക്കു ശേഷമായിരുന്നു ഉത്ഘാടനം. കൈറോസ് മത്സരങ്ങൾ വൈകിട്ട് ആറരയോടെ പര്യവസാനിച്ചു.

    വൈകിട്ട് നടന്ന സമാപന പൊതു സമ്മേളനത്തിൽ കൈറോസ് മത്സരങ്ങൾക്ക് സഹായസഹകരണങ്ങൾ നൽകിയവരെ മെമെന്റോ നൽകി ആദരിച്ചു.

    കല്യാൺ രൂപത ഈ വർഷം കരിഗ്മ വർഷമായി ആചരിക്കുന്നതിനാൽ ബൈബിൾ അനുബന്ധിയായ മത്സരങ്ങളാണ് ഈ വർഷം തയ്യാറാക്കിയിരുന്നത്.

    കൈറോസ് ജനറൽ കോർഡിനേറ്റർ അഡ്വ റ്റിറ്റി തോമസ് മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു.

    കൈറോസ് 2024 മത്സരഫലങ്ങൾ

    പ്രസംഗം മലയാളം:

    First- ചെസ്റ്റ് നമ്പർ: 5, ബിജു ജോൺ, സെൻ്റ് മേരീസ് നാസിക്

    Second – ചെസ്റ്റ് നമ്പർ: 16, ഡേവിഡ് കുര്യാക്കോസ്, സെൻ്റ് അൽഫോൻസ, കാലേവാടി

    Third – ചെസ്റ്റ് നമ്പർ: 2, സന്തോഷ് കെ.ജെ, മേരിമാത, സാക്കിനാക്ക

    പ്രസംഗം ഇംഗ്ലീഷ്:

    First- ചെസ്റ്റ് നമ്പർ: 10, ജെയ്‌സൺ ജോസഫ്, ഐസിസി,ഡോംബിവ്‌ലി

    Second – ചെസ്റ്റ് നമ്പർ: 5, ജസ്റ്റിൻ ആൻ്റണി, സെൻ്റ് തോമസ്, ദാപ്പോടി

    Third – ചെസ്റ്റ് നമ്പർ: 8, ജീജോ ഡേവിസ്, സെൻ്റ് അൽഫോൻസ, വസായ് വെസ്റ്റ്

    ബൈബിൾ ക്വിസ്:

    First – ചെസ്റ്റ് നമ്പർ: 20, സെൻ്റ് തോമസ്, വസായ് ഈസ്റ്റ്

    Second- ചെസ്റ്റ് നമ്പർ: 11, സെൻ്റ് ജോർജ്, പൻവേൽ

    Third – ചെസ്റ്റ് നമ്പർ: 16, ഐസിസി ഡോംബിവ്ലി

    സംഘഗാനം:

    First – ചെസ്റ്റ് നമ്പർ: 4, സെൻ്റ് തോമസ്, ദാപ്പോഡി

    Second – ചെസ്റ്റ് നമ്പർ: 9, സെൻ്റ് അൽഫോൻസ, കാലേവാടി

    Third – ചെസ്റ്റ് നമ്പർ: 11, സെൻ്റ് മേരീസ്, നാസിക്

    ഗ്രൂപ്പ് മൈം:

    First – ചെസ്റ്റ് നമ്പർ: 7, സെൻ്റ് തോമസ്, വാഷി

    Second – ചെസ്റ്റ് നമ്പർ: 4, ലിറ്റിൽ ഫ്ലവർ, നെരൂൾ

    Third – ചെസ്റ്റ് നമ്പർ: 6, സെൻ്റ് തോമസ്, വസായ് ഈസ്റ്റ്

    നാലാമത് (സ്പോട്ട് പ്രൈസ്) – ചെസ്റ്റ് നമ്പർ: 2, സെൻ്റ് സെബാസ്റ്റ്യൻ, കലംബോലി

    Latest articles

    കേന്ദ്ര മലയാളോത്സവം; ദീപശിഖാ പ്രയാണത്തിന് തിരി തെളിച്ചു

    പതിമൂന്നാം കേന്ദ്ര മലയാളോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ദീപശിഖാ പ്രയാണവും ബൈക്ക് റാലിയും നടന്നു. ഡോംബിവ്‌ലി കേരളീയ സമാജം ചെയർമാൻ...

    മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.

    മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴുവയസ്സുകാരൻ്റെ മൃതദേഹം മൂന്ന് ദിവസത്തെ...

    കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും

    മുംബൈയിലെ കലാ-സാംസ്കാരിക സംഘടനയായ കേളിയുടെ 32-ാം വാർഷികാഘോഷ പരമ്പരയിലെ വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും. കൂടിയാട്ടത്തിലെ ഫോക്‌ലോർ ധർമങ്ങളെ പ്രമേയമാക്കിയാണ്...

    ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും

    ഡോ. പ്രകാശ് ദിവാകരനും ഡോ.സുരേഷ് കുമാർ മധുസുദനനും ചേർന്ന് രചിച്ച “Harmony Unveiled: Sree Narayana Guru’s Blueprint...
    spot_img

    More like this

    കേന്ദ്ര മലയാളോത്സവം; ദീപശിഖാ പ്രയാണത്തിന് തിരി തെളിച്ചു

    പതിമൂന്നാം കേന്ദ്ര മലയാളോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ദീപശിഖാ പ്രയാണവും ബൈക്ക് റാലിയും നടന്നു. ഡോംബിവ്‌ലി കേരളീയ സമാജം ചെയർമാൻ...

    മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.

    മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴുവയസ്സുകാരൻ്റെ മൃതദേഹം മൂന്ന് ദിവസത്തെ...

    കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും

    മുംബൈയിലെ കലാ-സാംസ്കാരിക സംഘടനയായ കേളിയുടെ 32-ാം വാർഷികാഘോഷ പരമ്പരയിലെ വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും. കൂടിയാട്ടത്തിലെ ഫോക്‌ലോർ ധർമങ്ങളെ പ്രമേയമാക്കിയാണ്...