Homeവയനാടിനായി കൈകോർത്ത് മുംബൈ മലയാളം മിഷന്‍; കുരുന്നുകൾ സ്വരൂപിച്ചത് ആറേകാല്‍ ലക്ഷം രൂപ

വയനാടിനായി കൈകോർത്ത് മുംബൈ മലയാളം മിഷന്‍; കുരുന്നുകൾ സ്വരൂപിച്ചത് ആറേകാല്‍ ലക്ഷം രൂപ

Published on

ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിലെ കുരുന്നുകൾ മാതൃ നാടിനായി കൈകോർത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരക്കോടി രൂപ സംഭാവന ചെയ്തു. സഹജീവി സ്നേഹവും മാതൃദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷൻ “വയനാടിന് ഒരു ഡോളർ” എന്ന പദ്ധതി ആവിഷ്കരിച്ചത്. 25 ദിവസം നീണ്ടു നിന്ന ഈ ധനശേഖരണത്തില്‍ മലയാളം മിഷനിലെ എല്ലാ കുട്ടികളും പങ്കാളികളായി. ഒപ്പം മലയാളം മിഷൻ ചാപ്റ്ററുകളിലെ മാതൃഭാഷാ സ്നേഹികളായ ഭാരവാഹികളും അധ്യാപകരും അഭ്യുദയകാംക്ഷികളും കൂടി കൈകോർത്തപ്പോൾ വയനാടിനായി 52,50,677 രൂപ അവർ കണ്ടെത്തി. മലയാളം മിഷന്റെ 105 ചാപ്റ്ററിൽ നിന്നുള്ള അൻപതിനായിരത്തിലേറെ വിദ്യാർഥികളാണ് ഇതിന്‍റെ ഭാഗമായത്.

ഓരോ ചാപ്റ്ററുകളിൽ നിന്നും സമാഹരിച്ച തുകകൾ അതാത് ചാപ്റ്ററുകൾ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് അയയ്ക്കുന്ന രീതിയിലാണ് മലയാളം മിഷൻ പദ്ധതി ആവിഷ്കരിച്ചത്. ഇങ്ങനെ എല്ലാ ചാപ്റ്ററുകളിൽ നിന്നും അയച്ച തുകകൾ ക്രോഡീകരിച്ച രേഖ മലയാളം മിഷൻ ഡയറക്ടർ ശ്രീ. മുരുകൻ കാട്ടാക്കടയും ചാപ്റ്റർ പ്രതിനിധികളും ജീവനക്കാരും ചേർന്ന് ആഗസ്റ്റ്‌ 29ന് മുഖ്യമന്ത്രിക്ക് കൈമാറി.

6,24,699 രൂപ ശേഖരിച്ച മുംബൈ ചാപ്റ്ററാണ് ഏറ്റവുമധികം തുക സമാഹരിച്ചതെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് പറഞ്ഞു
,

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this