ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി രണ്ടു വയസ്സുകാരന്‍. മുംബൈയിൽ താനെ നിവാസികളായ വിഷ്ണു അശ്വതി ദമ്പതികളുടെ മകനാണ് ഈ കൊച്ചുമിടുക്കന്‍. മാസങ്ങളും, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അക്ഷര മാലകളും മനഃപാഠമാണ്. കാർ ലോഗോകൾ, വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകൾ, നൃത്ത രൂപങ്ങൾ, ഇന്ത്യയിലെയും വിദേശത്തെയും സ്മാരകങ്ങൾ കൂടാതെ രാജ്യത്തെ തലസ്ഥാന നഗരങ്ങളും ഞൊടിയിടയിൽ ആദ്വിക് പറഞ്ഞു തരും.
കുട്ടിയുടെ ഈ കഴിവ് കണ്ടെത്തിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക് അയച്ചു കൊടുത്തതെന്ന് അമ്മ അശ്വതി പറയുന്നു. ആദ്യ റൗണ്ടിൽ പാസ്സായ ശേഷം അമ്പതോളം വിഷയങ്ങളിൽ പ്രാവീണ്യം പ്രകടിപ്പിച്ച കുട്ടിയുടെ വീഡിയോകളും അയച്ചു കൊടുക്കുകയായിരുന്നു. തുടർന്നാണ് ഈ വലിയ അംഗീകാരത്തിന് ആദ്വിക് അർഹനായത്. ഒരു വയസ്സിന് മുൻപ് തന്നെ കുട്ടിയിൽ ഈ കഴിവ് കാണാനായി. പിന്നീട് പല ടോപ്പിക്കുകളിലും വിസ്മയിപ്പിക്കുന്ന അറിവാണ് പ്രകടമാക്കിയത്.
ഡോംബിവ്‌ലി ആസ്ഥാനമായ നാദോപാസന എന്ന ശുദ്ധ സംഗീതത്തിന് പ്രാധാന്യം കൊടുക്കുന്ന സംഘടനയിലെ സജീവ പ്രവർത്തകനായ ശശിധരൻ പിഷാരടിയുടെ കൊച്ചു മകനാണ് ആദ്വിക് വിഷ്ണു. അദ്വികിന്റെ അപൂർവ്വ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് ശശി പറഞ്ഞു.
- ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി
- ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു
- ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്
- വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത
- ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു