സീതാറാം യെച്ചൂരിയുമായി ദീർഘകാലത്തെ ബന്ധമാണുള്ളത്. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും യുവജന പ്രസ്ഥാനത്തിന്റെയും നേതാവിയിരുന്നപ്പോഴും സി പി ഐ (എം) നേതാവെന്ന നിലയിലും സീതാറാം യെച്ചൂരി മുംബൈ സന്ദർശിച്ചിട്ടുള്ള നിരവധി വേളകളിൽ അദ്ദേഹത്തോടൊപ്പം പല പരിപാടികളിലും പങ്കെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ആർ കൃഷ്ണൻ ഓർത്തെടുത്തു.
മുംബൈയിലെയും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും യെച്ചൂരിയോടൊപ്പം സഞ്ചരിക്കാനും വേദികൾ പങ്കിടാനും കഴിഞ്ഞിട്ടുണ്ടെന്ന് സി ഐ ടി യു മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ഓർമ്മിച്ചു
മുംബൈയിൽ വന്നിട്ടുള്ള പല അവസരങ്ങളിലും വിലെ പാർലെയിലുണ്ടായിരുന്ന തന്റെ വീട്ടിൽ താമസിച്ചിട്ടുണ്ടെന്നും രണ്ടു കൊല്ലം മുൻപ് ചെമ്പൂർ ആദർശ് വിദ്യാലയത്തിൽ നടന്ന പൊതു പരിപാടിയിലാണ് അവസാനമായി കണ്ടു പിരിഞ്ഞതെന്നും പ്രിയ സഖാവിന്റെ ഓർമ്മകൾ പങ്ക് വച്ച് പി ആർ കൃഷ്ണൻ പറഞ്ഞു.
ജനാധിപത്യ മതേതര പ്രസ്ഥാനം ഇന്ത്യയിൽ ശക്തിപ്പെടുത്താൻ സീതാറാം യെച്ചൂരിയുടെ സാന്നിധ്യം ഒഴിച്ച് കൂടാൻ പറ്റാത്ത അവസരത്തിലാണ് ആകസ്മിക വേർപാടെന്നും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്നും മുതിർന്ന നേതാവ് അനുശോചിച്ചു.
- മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.
- കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും
- കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ
- അണുശക്തിനഗറിലെ ഭാഗവത സപ്താഹ യജ്ഞം പരിസമാപ്തിയിലേക്ക്