കറകളഞ്ഞ കമ്യൂണിസ്റ്റായിരുന്ന യെച്ചൂരി നിലപാടുകളിൽ നിന്നും വ്യതിചലിക്കാതെ തന്നെ വിശാലമായ ജനാധിപത്യ മതേതര ബോധത്തിൻ്റെ വക്താവായി നിലനിന്ന നേതാവായിരുന്നുവെന്ന് എംപിസിസി ജനറൽ സെക്രട്ടറി ജോജോ തോമസ് അനുസ്മരിച്ചു.
ഇന്ത്യ മുന്നണിയുടെ ദേശീയ രാഷ്ട്രീയത്തിൻ്റെ ചുക്കാൻ പിടിച്ച പ്രധാന നേതാവായിരുന്നു യെച്ചൂരി. വർഗീയ ശക്തികളെ എതിർക്കാനുള്ള തീവ്രമായ ദൃഢനിശ്ചയവും ഇന്ത്യയുടെ മതേതര ഘടനയെ സംരക്ഷിക്കാൻ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തോടുള്ള വിശ്വാസവും സമാനതകളില്ലാത്തതായിരുന്നു.
കഴിഞ്ഞ ഓണത്തിൻ്റെ അടുത്ത ദിവസങ്ങളിൽ മുംബെയിൽ വച്ചു നടന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിനെത്തിയപ്പോഴാണ് അവസാനമായി കണ്ടത്. കേരള രാഷ്ട്രിയത്തിൽ നിന്ന് വന്ന തനിക്ക് മഹാരാഷ്ട്രയിൽ പ്രവർത്തനം നടത്തുമ്പോഴുള്ള വ്യത്യാസമായിരുന്നു അന്ന് അദ്ദേഹം തന്നോട് തിരക്കിയതെന്ന് ജോജോ ഓർമിച്ചു.
ജീവിത കാലം മുഴുവൻ പൊതുസേവനത്തിനും ജനാധിപത്യം സംരക്ഷിക്കുന്നതിനും സാമൂഹികവും സാമ്പത്തികവുമായ നീതി കൈവരിക്കുന്നതിനും വേണ്ടി സമർപ്പിച്ച യെച്ചൂരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനകീയ മുഖമായിരുന്നുവെന്നും പറഞ്ഞു. നികത്താനാകാത്ത ശൂന്യത അവശേഷിപ്പിച്ചിട്ടാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ന്നിന്നും യെച്ചൂരി മടങ്ങുന്നത്, കോൺഗ്രസ് നേതാവ് ജോജോ തോമസ് അനുസ്മരിച്ചു
- ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി
- ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു
- ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്
- വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത
- ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു