തൊഴിൽ ഉടമ അനധികൃതമായി തടഞ്ഞു വച്ച കാരണത്താൽ വിദേശത്ത് കുടുങ്ങിയ യുവാവിന്റെ ദുരവസ്ഥ കഴിഞ്ഞ ദിവസമാണ് ആംചി മുംബൈ റിപ്പോർട്ട് ചെയ്തത്.
മലയാളിയായ തൊഴിൽ ഉടമ പാസ്‌പോർട്ടും മറ്റു രേഖകളും അനധികൃതമായി തടഞ്ഞുവച്ചതായാണ് പരാതി. ഇതിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ മകനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു പത്തനംതിട്ട വടശേരിക്കര തലച്ചിറ ഏറത്തേത്ത് വീട്ടിൽ ഇ ആർ വിനോദും കുടുംബവും.
ഇആർവി ശിവമാണ് ദുബായിൽ കുടുങ്ങി കിടന്നിരുന്നത്.
വാർത്തയെ തുടർന്ന് നടപടികൾ വേഗത്തിലാകുകയും സാമൂഹിക പ്രവർത്തകരായ മോഹൻ അടക്കമുള്ളവരുടെ ഇടപെടലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികളും തുണയായി. ശിവം ഇന്നലെ ദുബൈയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ വിവരം എയ്‌മ മഹാരാഷ്ട്രാ ഘടകം പ്രസിഡന്റ് ടി എ ഖാലിദ് അറിയിച്ചു. മുന്നു മാസത്തെ ശമ്പള കുടിശിക ലഭിക്കാനുണ്ടെന്നും ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ഖാലിദ് അറിയിച്ചു.
- ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി
- ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു
- ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്
- വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത
- ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു