More
    Homeഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ

    ഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ

    Published on

    spot_img

    വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിപുമായ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയാണ് മലയാളി കൂട്ടായ്മ ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ടു സുഹൃദ് സംഗമം നടത്തിയത്.

    ഈ വർഷം വയനാട് ജനതയെ ചേർത്തു പിടിച്ച് മലയാളി കൂട്ടായ്മകളിൽ നിന്നും ഓണാഘോഷ പരിപാടികൾക്കായി സ്വരൂപിച്ച തുക മുഴുവൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയായിരുന്നു.

    മലയാളി വനിതകളും പുരുഷന്മാരും ഇതര ഭാഷക്കാരും പരമ്പരാഗത വേഷത്തിലാണ് ചടങ്ങിനെത്തിയത്. വനിതകൾ മനോഹരമായ ഓണപ്പൂക്കളം തീർത്തു . കല സോമൻ, മായാംബിക, സീമന്തിനി മേനോൻ , സോമൻ, സുധാ നായർ എന്നീവർ ചേർന്നു അത്തപ്പൂക്കളത്തിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

    തുടർന്ന് നടന്ന വൈവിധ്യമാർന്ന കലാപരിപാടികളിൽ കൈകൊട്ടികളി, തിരുവാതിര, കേരള നടനം എന്നിവ സുധാ നായരുടെ നേതൃത്വത്തിൽ അരങ്ങേറി. മനോഹരമായ നാടൻ ഓണപ്പാട്ടുകളും ദൃശ്യാവിഷ്ക്കാരവും കൂട്ടായ്മയിലെ മുഴുവൻ വനിതകളും പുരുഷന്മാരും ചേർന്നാണ് അവതരിപ്പിച്ചത്.

    ഡോംബിവ്‌ലി ഗണേഷ് അയ്യർ ഗാനാലാപനത്തിനു നേതൃത്വം നൽകി . പരിപാടിയിൽ ഉടനീളം മാവേലിയായി താക്കുർളി ആനന്ദും വാമനനായി ഹരികൃഷ്ണൻ മനോജും അരങ്ങിലെത്തി.

    വിവിധ ഫ്ലാറ്റുകളിലെ ഇതര ഭാഷക്കാരായ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. അമ്പലപ്പുഴ പാൽപ്പായസം , ഉണ്ണിയപ്പം, നേന്ത്രക്കായ വറുത്തത് തുടങ്ങിയ മധുര പലഹാരങ്ങൾ വിളമ്പി സൗഹൃദം പങ്കിട്ടു. മാവേലിയോടൊപ്പം സെൽഫിയെടുത്താണ് ഇവരെല്ലാം മടങ്ങിയത്.

    മലയാളി കൂട്ടായ്മകളുടെ അംഗവും BSNL എംപ്ലോയീസ് യൂണിയൻ മുംബൈ ജില്ലാ മീഡിയ കോ – ഓർഡിനേറ്ററുമായ വി. പി. ശിവകുമാർ , താക്കുർളി സോമൻ, കലാ സോമൻ , മനോജ് താക്കുർളി എന്നിവർ ആഘോഷ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു .

    Latest articles

    ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി

    ജാതി, മത, രാഷ്ട്രീയങ്ങൾക്ക് അധീതരാണ് മലയാളികളെന്നും, ഓണാഘോഷം അതിനൊരു ഉദാഹരണമാണെന്നും കേരളീയ കേന്ദ്ര സംഘടന ജനറൽ സെക്രട്ടറി മാത്യു...

    ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു

    നവി മുംബൈയിലെ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് തുടർക്കഥയാകുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിൽ മലയാളി അടക്കം മൂന്ന് പേരാണ്...

    ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്

    ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ നിലവിൽ വന്നു. രാജ്യത്ത് വിവിധ ക്രിസ്ത്യൻ...

    വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത

    വിദ്യാഭ്യാസ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സ്കൂളുകള്‍ എഡ്യൂക്കേഷണല്‍ വേള്‍ഡ് റാങ്കിംഗില്‍ മികവിന്റെ ഉയരങ്ങളിൽ എത്തിയിരിക്കുകയാണ്. കേരളത്തിലെ സ്കൂളുകള്‍ ദേശീയ...
    spot_img

    More like this